ആമസോണ്‍ സംരക്ഷകനെ കാട്ടുകള്ളന്മാര്‍ വെടിവച്ചു കൊന്നു
ബ്രസീലിയ: ബ്രസീലിലെ ആമസോണ്‍ വനത്തില്‍ തദ്ദേശീയ വനസംരക്ഷണ സംഘത്തലവനെ അനധികൃത മരംവെട്ടുകാര്‍ വെടിവച്ചുകൊന്നു. പൗലോ പൗലിനോ ഗ്വാജാജാര എന്ന യുവാവിനെയാണ് കൊലപ്പെടുത്തിയത്. മുഖത്താണ് വെടിയേറ്റതെന്ന് ഗ്വാജാജാര ഗോത്രവര്‍ഗ നേതാക്കള്‍ പറഞ്ഞു.
ഇയാള്‍ക്കു നേരത്തെയും വധഭീഷണി ലഭിച്ചിരുന്നതായും തുടര്‍ന്ന് സുരക്ഷാ മേലങ്കിയണിഞ്ഞാണ് വനത്തില്‍ തിരച്ചില്‍ നടത്തിയിരുന്നതെന്നും അവര്‍ പറഞ്ഞു. മറ്റൊരു ഗാര്‍ഡിന് പരുക്കേറ്റിട്ടുമുണ്ട്. മരം വെട്ടുകാരില്‍ ഒരാളും കൊല്ലപ്പെട്ടിട്ടുണ്ട്.
ഗ്വാജാജാര ഗോത്രവര്‍ഗ വിഭാഗം ബ്രസീലിലെ വലിയ തദ്ദേശീയ വിഭാഗങ്ങളില്‍ പെട്ടതാണ്. 20,000 പേരുള്ള ഇവരെയാണ് പ്രധാനമായും വനസംരക്ഷണത്തിന് 2012 മുതല്‍ സര്‍ക്കാര്‍ ഉപയോഗപ്പെടുത്തുന്നത്.
ഞങ്ങളുടെ ഭൂമിയെയും അതിലെ മൃഗങ്ങളെയും പക്ഷികളെയും സംരക്ഷിക്കുകയാണ് താനും കൂടെയുള്ളവരും ചെയ്യുന്നതെന്ന് സെപ്റ്റംബറില്‍ റോയിട്ടറുമായുള്ള അഭിമുഖത്തില്‍ പൗലോ പറഞ്ഞിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."