ആയുഷ് ഗ്രാമമായി മാറാന്‍ വാണിയംകുളം
ഒറ്റപ്പാലം: സമ്പൂര്‍ണ ആയുര്‍വേദ പരിരക്ഷ ലഭിക്കുന്ന ആയുഷ് ഗ്രാമമായി മാറാന്‍ തയാറെടുത്ത് വാണിയംകുളം ഗ്രാമപഞ്ചായത്ത്. പഞ്ചായത്തിലെ മുഴുവന്‍ പൊതുജനങ്ങള്‍ക്കും ഒരു വര്‍ഷത്തേക്ക് ആയുര്‍വേദ പരിരക്ഷ നല്‍കുന്ന കേന്ദ്ര ആയുഷ്മിഷന്റെ പദ്ധതിക്ക് ജില്ലയില്‍ വാണിയംകുളം പഞ്ചായത്തിനെ തിരഞ്ഞെടുത്തു.
ജീവിത ശൈലിയില്‍ മാറ്റം വരുത്തി രോഗങ്ങളും പകര്‍ച്ചവ്യാധികളും തടയുക, ആരോഗ്യകരമായ ആഹാരവും ജീവിത രീതികളും പ്രോത്സാഹിപ്പിക്കുക എന്നതാണ് ആയുഷ് ഗ്രാമം പദ്ധതിയുടെ ലക്ഷ്യം. സംസ്ഥാനത്ത് എട്ടു ആയുഷ് ഗ്രാമങ്ങളില്‍ പാലക്കാട്ടെ ആയുഷ് ഗ്രാമമായി ഒറ്റപ്പാലം ബ്ലോക്ക് പഞ്ചായത്തിലെ ഒരു പഞ്ചായത്തിനെ തിരഞ്ഞെടുക്കാന്‍ ആരോഗ്യവകുപ്പ് നിദ്ദേശിച്ചിരുന്നു. ഇതുപ്രകാരം ബ്ലോക്ക് പഞ്ചായത്ത് ഓഫില്‍ നടന്ന യോഗമാണ് വാണിയംകുളത്തെ തിരഞ്ഞെടുത്തത്.
യോഗപരിശീലനം, കര്‍ച്ചവ്യാധി പ്രതിരോധം, ബോധവത്കരണം, ഔഷധ സസ്യകൃഷിയും പരിചയപ്പെടുത്തലും തുടങ്ങിയ സൗകര്യങ്ങളാണ് പൊതുജനങ്ങള്‍ക്ക് ലഭ്യമാവുക.
മഡിസിനല്‍ പ്ലാന്റ് ബോര്‍ഡ്, ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ എന്നിവയുടെ സഹകരണത്തോടെയാണ് ഔഷധ സസ്യങ്ങള്‍ വച്ച് പിടിപ്പിക്കുക.
ഓരോ ആയുഷ് ഗ്രാമത്തിനും 10 ലക്ഷംരൂപ വീതമാണ് അനുവദിച്ചുട്ടുള്ളത്. ഒപ്പം ഒരു സ്‌പെഷ്യലിസ്റ്റ് മെഡിക്കല്‍ ഓഫീസര്‍, ഒരു യോഗ ട്രെയിനര്‍, ഒരു ഹെല്‍പര്‍ അല്ലെങ്കില്‍ മള്‍ട്ടി പര്‍പ്പസ് വര്‍ക്കര്‍ എന്നിവര്‍ സേവനത്തിനുണ്ടാകും. കൃഷി, മൃഗസംരക്ഷണം, വിദ്യാഭ്യാസം, ജല അതോറിറ്റി, ാനിറ്റേഷന്‍, പൊതുമരാമത്ത്, സാമൂഹ്യക്ഷേമം എന്നീ വകുപ്പുകളുടെ പിന്തുണയും പദ്ധതിക്കുണ്ട്. ഒരോ സ്ഥലത്തേയും ആരോഗ്യ പ്രശ്‌നങ്ങള്‍ കണ്ടെത്തി അത് പരിഹാരം കാണുന്ന തരത്തിലായിരിക്കും ആയുഷ് ഗ്രാമം പ്രവര്‍ത്തിക്കുക. ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ നടന്ന യോഗത്തില്‍ പ്രസിഡന്റ് എസ്.ശിവരാമന്‍, ഒറ്റപ്പാലം ആയുര്‍വേദാശുപത്രി മെഡിക്കല്‍ ഓഫീസര്‍ ഡോ.എ.എം അബ്ദുള്‍ ഷരീഫ്, പഞ്ചായത്ത് പ്രസിഡന്റുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഒറ്റപ്പാലത്തെ ആയുര്‍വേദ ആശുപത്രിയുടെ പ്രവര്‍ത്തന മികവുകൊണ്ടാണ് ഒറ്റപ്പാലം ബ്ലോക്കിലേക്ക് ആയുഷ്ഗ്രാമം പദ്ധതി ലഭ്യമായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."