HOME
DETAILS
MAL
ലണ്ടന്‍ കത്തി ആക്രമണം: 19 കാരന് അറസ്റ്റില്‍
backup
August 06 2016 | 20:08 PM
ലണ്ടന്‍: ലണ്ടനിലെ റുസെല്‍ ചത്വരത്തില്‍ കത്തി ആക്രമണത്തില്‍ യു.എസ് സഞ്ചാരിയെ കൊലപ്പെടുത്തിയ കേസില്‍ 19 കാരനായ സകരിയ്യ ബുല്ഹാനെ പൊലിസ് അറസ്റ്റ് ചെയ്തു. പ്രതിക്കെതിരേ കൊലക്കുറ്റം ചുമത്തിയിട്ടുണ്ട്. തെക്ക് പടിഞ്ഞാറന്‍ ലണ്ടന്‍ സ്വദേശിയാണ് പ്രതി ബുല്ഹാന്. ഡാര്ലിന് ഹോര്‍ട്ടണ്‍(64) എന്ന യു.എസ് സഞ്ചാരിയാണ് കഴിഞ്ഞദിവസം കൊല്ലപ്പെട്ടത്. കത്തി ആക്രമണത്തില്‍ മറ്റ് അഞ്ചു പേര്‍ക്കും പരുക്കേറ്റിരുന്നു. ഇവരെ വധിക്കാന്‍ ശ്രമിച്ചതിനും ഇയാള്‍ക്കെതിരേ കേസെടുത്തു. രണ്ടു സ്ത്രീകള്‍ക്കും മൂന്നു പുരുഷന്മാര്ക്കുമാണ് ബുധനാഴ്ച നടന്ന ആക്രമണത്തില്‍ പരുക്കേറ്റത്. സൊമാലിയന്‍ വംശജനായ നോര്‍വേ പൗരനാണ് അറസ്റ്റിലായ ബുല്ഹാന്. ഇയാളെ വെസ്റ്റ്മിന്‍സ്റ്റര്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."