ഒമ്പത് മാസം: ബലേറിയില്‍ ചത്തത് അറുന്നൂറിലേറെ പശുക്കള്‍, പശു സ്‌നേഹം വാക്കിലൊതുക്കി യോഗി ആദിത്യനാഥ്
ബറേലി: കഴിഞ്ഞ ഒമ്പത് മാസങ്ങള്‍ക്കിടെ ഉത്തര്‍ പ്രദേശിലെ ബറേലിയില്‍ മാത്രം ചത്തത് അറുന്നൂറിലധികം കന്നുകാലികള്‍. കന്നുകാലികളുടെ എണ്ണത്തില്‍ വലിയ വര്‍ധനവുള്ള യു.പിയില്‍ ഇവയെ സംരക്ഷിക്കുന്നതില്‍ യോഗി സര്‍ക്കാര്‍ ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്നാണ് ആക്ഷേപം. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പൂര്‍ണ പരാജയമാണെന്ന് ബറേലി മേയര്‍ ഉമേഷ് ഗൗതം ആരോപിച്ചു. അദ്ദേഹത്തിന്റെ പശുസ്നേഹം വാക്കില്‍ മാത്രമൊതുങ്ങുകയാണെന്നും ഉമേഷ് യോഗിക്കെഴുതിയ കത്തില്‍ വ്യക്തമാക്കുന്നു.
'ഒമ്പത് മാസത്തിനിടെ 600 കന്നുകാലികളാണ് ഗോസംരക്ഷണ ശാലകളില്‍ ചത്തത്. എന്നാല്‍, അവയുടെ ശവം പോലും ശരിയായി മറവുചെയ്യപ്പെട്ടിട്ടില്ല', ഉമേഷ് കത്തില്‍ പറയുന്നു.
ഗോസംരക്ഷണ ശാലകളില്‍ സന്ദര്‍ശനം നടത്തിയ ശേഷമാണ് മേയര്‍ യോഗി ആദിത്യനാഥിന് കത്തെഴുതിയത്. '300 കന്നുകാലികളെ മാത്രം പ്രവേശിപ്പിക്കാന്‍ കഴിയുന്ന ഈ ശാലകളില്‍ അറുന്നൂറിലധികം കന്നുകാലികളെയാണ് പാര്‍പ്പിച്ചിരുന്നത്. പശുക്കള്‍ക്ക് നല്‍കുന്ന കാലിത്തീറ്റയും ഗുണനിലവാരമില്ലാത്തതാണ്. പല കന്നുകാലികളുടെയും ആരോഗ്യനില വളരെ മോശമാണ്. ചത്ത പല കാലികളുടെയും ശവം ശരിയായ രീതിലല്ല മറവുചെയ്തിരിക്കുന്നതും', മേയര്‍ കത്തില്‍ പറയുന്നു.
വിഷയത്തെക്കുറിച്ച് മറ്റൊരു ഗോശാലയുടെ നടത്തിപ്പുകാരനായ റാം ഗുലാം പറയുന്നതിങ്ങനെ, 'പശു ഇവിടെ വോട്ട് ബാങ്കും രാഷ്ട്രീയ ഉപകരണവുമായി മാറിയിരിക്കുകയാണ്. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പശു സംരക്ഷണത്തെക്കുറിച്ച് വാതോരാതെ സംസാരിക്കുന്നുണ്ട്. പക്ഷേ, അത് യഥാര്‍ത്ഥത്തില്‍ പരാജയപ്പെട്ടുകൊണ്ടിരിക്കുകയാണ്. സംസ്ഥാനത്തെ പശുക്കളുടെ അവസ്ഥയില്‍ ഒരു മാറ്റവും ഉണ്ടായിട്ടില്ല'.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."