ട്രംപിനെതിരേ ഹിലരിക്ക് മുന്‍തൂക്കം
വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിനു മുമ്പുള്ള സര്‍വേകളില്‍ ഹിലരി ക്ലിന്റന് മുന്‍തൂക്കം. നേരത്തെ അഭിപ്രായ സര്‍വേകളില്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ഹിലരി ക്ലിന്റനും റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപും ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നു. എന്നാല്‍ ട്രംപിനെ പിന്നിലാക്കി ഹിലരി മുന്നേറ്റം തുടരുകയാണെന്ന് സി.എന്‍.എന്‍ റിപ്പോര്‍ട്ട് ചെയ്തു. വെള്ളിയാഴ്ച പുറത്തു വന്ന അറ്റ്ലാന്റ കോണ്‍സ്റ്റിറ്റിയൂഷന്‍ പോളിലും ഹിലരി മുന്നിട്ടു നിന്നു. ഹിലരിയെ 41 ശതമാനം പേര് പിന്തുണച്ചപ്പോള്‍ ട്രംപിനെ പിന്തുണയ്ക്കുന്നത് 38 ശതമാനം പേരാണ്. ഒടുവില്‍ പുറത്തുവന്ന മാറിസ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ പബ്ലിക് ഒപ്പീനിയന് സര്‍വേയില്‍ ഹിലരിക്ക് 15 ശതമാനത്തില്‍ അധികം പിന്തുണ കൂടിയിട്ടുണ്ട്. ഹിലരിയെ 48 ശതമാനം പേര് പിന്തുണച്ചപ്പോള്‍ 33 ശതമാനം പേരാണ് ട്രംപിനു പിന്തുണ നല്‍കിയത്.
ട്രംപിന് മുന്നേറ്റമുണ്ടാ ക്കാന്‍ കഴിയാത്തപ്പോഴും മൂന്നാം കക്ഷികളുടെ സ്ഥാനാര്‍ഥികള്‍ക്ക് 16 ശതമാനത്തോളം വോട്ട് പിടിക്കാന്‍ കഴിയുന്നുണ്ട്. വാള് സ്ട്രീറ്റ് ജേണല്‍ എന്‍.ബി.സി. അഭിപ്രായ സര്‍വേയിലും ഹിലരിക്ക് തന്നെയാണ് മുന്‍തൂക്കം. ഹിലരി 47 ശതമാനം വോട്ട് പിടിക്കുമ്പോള്‍ 38 ശതമാനത്തില്‍ ട്രംപ് ഒതുങ്ങുന്നു. ഈ സര്‍വേയിലും ഒന്‍പത് ശതമാനത്തിന്റെ മുന്‍തൂക്കം ഹിലരിക്കുണ്ട്. ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ കണ്‍വന്‍ഷനില്‍ ഹിലരി വ്യക്തമായ ജനപിന്തുണ നേടിയിരുന്നു. ഇറാഖില്‍ കൊല്ലപ്പെട്ട മുസ്ലിം സൈനികന്റെ മാതാപിതാക്കളെ അപമാനിച്ചതും ട്രംപിന് തിരിച്ചടിയായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."