HOME
DETAILS

നഴ്‌സുമാരുടെ ശമ്പള വര്‍ധന: ആദ്യഘട്ട ചര്‍ച്ച പരാജയം

  
backup
June 27 2017 | 19:06 PM

%e0%b4%a8%e0%b4%b4%e0%b5%8d%e2%80%8c%e0%b4%b8%e0%b5%81%e0%b4%ae%e0%b4%be%e0%b4%b0%e0%b5%81%e0%b4%9f%e0%b5%86-%e0%b4%b6%e0%b4%ae%e0%b5%8d%e0%b4%aa%e0%b4%b3-%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d-2

തിരുവനന്തപുരം: സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരുടെ ശമ്പളവര്‍ധന സംബന്ധിച്ച് വിളിച്ചുചേര്‍ത്ത വ്യവസായബന്ധ സമിതി യോഗം തീരുമാനമാകാതെ പിരിഞ്ഞു.

അടിസ്ഥാന ശമ്പളം 20,000 രൂപയാക്കണമെന്ന ആവശ്യത്തില്‍ യുനൈറ്റഡ് നഴ്‌സസ് അസോസിയേഷനും 80 മുതല്‍ 100 ശതമാനം വരെ വര്‍ധന നല്‍കാനാകില്ലെന്ന നിലപാടില്‍ ആശുപത്രി മാനേജ്‌മെന്റുകളും ഉറച്ചുനിന്നതോടെയാണ് ചര്‍ച്ച പരാജയപ്പെട്ടത്.

2016 ജനുവരി 29ലെ സുപ്രിംകോടതി നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ അടിസ്ഥാനശമ്പളം 20,000 രൂപയാക്കണമെന്നാണ് നഴ്‌സുമാരുടെ ആവശ്യം. എന്നാല്‍, 30 ശതമാനത്തിലധികം വര്‍ധനവ് നല്‍കാനാകില്ലെന്ന് മാനേജ്‌മെന്റ് പ്രതിനിധികള്‍ വ്യക്തമാക്കി.

ഈ സാഹചര്യത്തില്‍ തുടര്‍ചര്‍ച്ചകള്‍ സര്‍ക്കാരിന്റെ മേല്‍നോട്ടത്തില്‍ നടക്കട്ടെയെന്ന് ലേബര്‍ കമ്മിഷണര്‍ കെ. ബിജു നിര്‍ദേശിച്ചു. ഇത് ഇരുകൂട്ടരും അംഗീകരിച്ചു. ഇതേത്തുടര്‍ന്ന് തൊഴില്‍മന്ത്രി ടി.പി. രാമകൃഷ്ണന്റെ അധ്യക്ഷതയില്‍ തുടര്‍യോഗങ്ങള്‍ ചേരുമെന്ന് കമ്മിഷണര്‍ അറിയിച്ചു.
മന്ത്രിതല ചര്‍ച്ച നടക്കുംവരെ പണിമുടക്ക് സമരം ഉണ്ടാകില്ലെന്ന് നഴ്‌സസ് അസോസിയേഷന്‍ അറിയിച്ചിട്ടുണ്ട്. അതേസമയം, ശമ്പള വര്‍ധനവ് ആവശ്യപ്പെട്ട് നാളെ മുതല്‍ നിരാഹാര സമരത്തിലേക്ക് നീങ്ങുമെന്ന് ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ അറിയിച്ചു. ശമ്പള പരിഷ്‌കരണം നടപ്പാക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ സെപ്റ്റംബറില്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഇത് നടപ്പാക്കാത്ത സാഹചര്യത്തിലാണ് 158 ആശുപത്രികളില്‍ യുനൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ സമരത്തിന് നോട്ടിസ് നല്‍കിയത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  6 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  6 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  6 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  7 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  7 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  8 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  8 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  8 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  9 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  9 hours ago