വ്യാപാരികളുടെ യോഗത്തില്‍ സംഘര്‍ഷം; രണ്ടുപേര്‍ക്ക് പരുക്ക്
മാനന്തവാടി: വ്യാപാരി വ്യവസായി ഏകോപന സമിതി മാനന്തവാടി യൂനിറ്റ് ജനറല്‍ ബോര്‍ഡി യോഗത്തില്‍ സംഘര്‍ഷം രണ്ട് പേര്‍ക്ക് പരുക്ക്. ഇന്നലെ രാവിലെ നഗരസഭ കമ്യൂണിറ്റി ഹാളില്‍ ചേര്‍ന്ന യോഗത്തിലാണ് സംഘര്‍ഷം.
ഇതേ തുടര്‍ന്ന് യോഗം പിരിച്ചുവിട്ടു. യോഗത്തില്‍ ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് കോടതി സ്റ്റേ നല്‍കിയിരുന്നു. വോട്ടേഴ്സ് ലിസ്റ്റില്‍ അപാകത ഉണ്ടെന്ന് ആരോപിച്ച് വിമത വിഭാഗത്തിന്റെ പ്രസിഡന്റ് സ്ഥാനാര്‍ഥി കെ. മുഹമ്മദ് ആസിഫ് നല്കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു ബത്തേരി സബ് കോടതി തെരഞ്ഞെടുപ്പ് സ്റ്റേ നല്‍കിയത്.
ഇതേതുടര്‍ന്ന് നിലവിലെ പ്രസിഡന്റ് കെ. ഉസ്മാന് വിളിച്ചുചേര്‍ത്ത യോഗമാണ് അലങ്കോലപ്പെട്ടത്. രാവിലെ യോഗം ആരംഭിക്കാനിരിക്കെ ഒരു വിഭാഗം പ്രതിഷേധവുമായി രംഗത്ത് എത്തുകയായിരുന്നു. ഇത് വാഗ്വാദങ്ങള്‍ക്കും ഇരു വിഭാഗവും തമ്മില്‍ സംഘര്‍ഷത്തിന് ഇടയാക്കി.
സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് മാനന്തവാടി, തലപ്പുഴ, തിരുനെല്ലി, വെള്ളമുണ്ട എസ്.ഐമാരുടെ നേതൃത്വത്തില്‍ വന്‍ പൊലിസ് സംഘവും സ്ഥലത്ത് എത്തിയിരുന്നു.
സമിതി സംസ്ഥാന പ്രസിഡന്റ് ടി. നസ്റുദ്ദീനും ജില്ലാ പ്രസിഡന്റ് കെ.കെ വാസുദേവനും ഉള്‍പ്പെടെയുള്ള ഭാരവാഹികളുടെ സാന്നിധ്യത്തിലായിരുന്നു സംഘര്‍ഷം.
നിലവിലെ സ്ഥിതി തുടരാന്‍ സംസ്ഥാന പ്രസിഡന്റ് അറിയിച്ചതോടെയാണ് യോഗം അവസാനിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."