വാളയാര്‍: പൊലിസിനും പ്രോസിക്യൂട്ടര്‍ക്കും ഗുരുതരവീഴ്ച സംഭവിച്ചെന്ന് ബാലാവകാശ കമ്മിഷന്
കണ്ണൂര്‍: വാളയാര്‍ കേസില്‍ പൊലിസിനും പ്രോസിക്യൂട്ടര്‍ക്കും ഗുരുതരമായ വീഴ്ച സംഭവിച്ചതായി സംസ്ഥാന ബാലാവകാശ കമ്മിഷന് ചെയര്മാന് പി. സുരേഷ്. പൊലിസ് ഹാജരാക്കിയ പ്രധാന സാക്ഷികളെ വിസ്തരിക്കാതിരുന്നതു കേസിന്റെ മെറിറ്റിനെ ബാധിച്ചു. അനുബന്ധ തെളിവുകളോ സാക്ഷികളെ ഹാജരാക്കുകയോ ചെയ്യാന്‍ പ്രോസിക്യൂട്ടര്‍ക്ക് കഴിഞ്ഞില്ലെന്നും കമ്മിഷന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ദൃക്സാക്ഷികളില്ലാത്ത കേസില്‍ പ്രധാന സാക്ഷികളായ രണ്ടാനച്ഛന്റെയും അമ്മയുടെയും മൊഴി റെക്കോര്‍ഡ് ചെയ്തില്ല. അന്തിമ റിപ്പോര്‍ട്ട് തള്ളി കോടതിക്കു പുനരന്വേഷണത്തിന് ഉത്തരവിടാമായിരുന്നു. വേണ്ട ജാഗ്രത കോടതി കാണിച്ചില്ല. പോസ്റ്റുമോര്‍ട്ടം ചെയ്ത ഡോക്ടര്‍ കോടതിയില്‍ നല്കിയ മൊഴിയും തിരിച്ചടിയായി. തുടരന്വേഷണത്തിനും തുടര്വിചാരണയ്ക്കും സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിക്കണമെന്നും കമ്മിഷന് ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."