HOME
DETAILS

തിരൂരങ്ങാടി ഖാസി കേസ്: ഒ.കെ അബ്ദുല്ലക്കുട്ടി മഖ്ദൂമിക്ക് വിജയം

  
backup
November 04 2019 | 20:11 PM

%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%82%e0%b4%b0%e0%b4%99%e0%b5%8d%e0%b4%99%e0%b4%be%e0%b4%9f%e0%b4%bf-%e0%b4%96%e0%b4%be%e0%b4%b8%e0%b4%bf-%e0%b4%95%e0%b5%87%e0%b4%b8%e0%b5%8d-%e0%b4%92-%e0%b4%95

 


ന്യൂഡല്‍ഹി: മലപ്പുറം ജില്ലയിലെ പുരാതനമായ തിരൂരങ്ങാടി ഖാസി ഹൗസ് അവകാശവാദത്തെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ ഒ.കെ അബ്ദുല്ലക്കുട്ടി മഖ്ദൂമിക്ക് വിജയം. സയ്യിദ് ഇബ്‌റാഹീം ഖലീല്‍ ബുഖാരിക്കു വേണ്ടി എം.എന്‍ കുഞ്ഞിമുഹമ്മദ് ഹാജി സുപ്രിംകോടതിയില്‍ ഫയല്‍ ചെയ്ത ഹരജിയില്‍ ഒ.കെ അബ്ദുല്ലക്കുട്ടി മഖ്ദൂമിക്ക് അനുകൂലമായി വിധിപുറപ്പെടുവിച്ചു.
15 വര്‍ഷത്തോളമായി തിരൂരങ്ങാടി ഖാസി ഹൗസ് ആസ്ഥാനമായി ഖാസി പദവി വഹിച്ചിരുന്ന ഒ.കെ അബ്ദുല്ലക്കുട്ടി മഖ്ദൂമി നിലനില്‍ക്കെ മഹല്ലിലെ ഒരുവിഭാഗം സയ്യിദ് ഇബ്‌റാഹീം ഖലീല്‍ ബുഖാരിയെ ഖാസിയായി പ്രഖാപിച്ച് ഖാസി ഹൗസിന്റെ അവകാശവാദം ഉന്നയിച്ച് രംഗത്തുവന്നതോടെയാണ് പ്രശ്‌നങ്ങള്‍ക്കു തുടക്കമായത്. പിന്നീട് തിരൂര്‍ ആര്‍.ഡി.ഒ ഖാസി ഹൗസിന്റെ ഉടമസ്ഥാവകാശം എം.എന്‍ കുഞ്ഞി മുഹമ്മദ് ഹാജിക്കു നല്‍കിയിരുന്നു. അതിനെതിരേ ഒ.കെ അബ്ദുല്ലക്കുട്ടി മഖ്ദൂമി കേരള ഹൈക്കോടതിയില്‍നിന്ന് അനുകൂല വിധി സമ്പാദിച്ചു. ഇതു ചോദ്യം ചെയ്തുകൊണ്ടാണ് എം.എന്‍ കുഞ്ഞിമുഹമ്മദ് ഹാജി സുപ്രിം കോടതിയെ സമീപിച്ചത്. സുപ്രിംകോടതി വിശദമായ വാദം കേള്‍ക്കുകയും എം.എന്‍ കുഞ്ഞിമുഹമ്മദ് ഹാജിയുടെ ഹരജി തള്ളുകയുമായിരുന്നു.
ക്രമസമാധാനം നിലനിര്‍ത്താന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ കേരള ഹൈക്കോടതി ആര്‍.ഡി.ഒക്ക് നല്‍കിയ നിര്‍ദേശം നടപ്പാക്കണമെന്നും സുപ്രിംകോടതി ഉത്തരവിട്ടു.
ഒ.കെ അബ്ദുല്ലക്കുട്ടി മഖ്ദൂമിക്കു വേണ്ടി മുതിര്‍ന്ന അഭിഭാഷകരായ സിദ്ധാര്‍ഥ് ദവെ, പി.എസ് സുല്‍ഫിക്കര്‍ അലി, മുഹമ്മദ് ത്വയ്യിബ് ഹുദവി തെന്നല എന്നിവര്‍ ഹാജരായി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദിയിൽ ഒക്ടോബർ 13 വരെ ശക്തമായ മഴയ്ക്ക് സാധ്യത

Saudi-arabia
  •  2 months ago
No Image

ദുബൈ മെട്രോ; മെട്രോ ബ്ലൂ ലൈൻ സ്റ്റേഷന്റെ മാതൃക പുറത്തിറക്കി

uae
  •  2 months ago
No Image

19 സ്പോർട്സ് ക്ലബുകൾക്ക് 36 മില്യൺ ദിർഹമിന്റെ സാമ്പത്തിക സഹായം അനുവദിച്ച് ഷാർജ ഭരണാധികാരി

uae
  •  2 months ago
No Image

ആനിരാജയ്ക്കും കെ.ഇ ഇസ്മായിലിനും സി.പി.ഐ യോഗത്തില്‍ വിമര്‍ശനം

Kerala
  •  2 months ago
No Image

എംഡിഎംഎ വില്‍പ്പന; എറണാകുളത്തും കോഴിക്കോടുമായി രണ്ടുപേര്‍ അറസ്റ്റില്‍

Kerala
  •  2 months ago
No Image

ദുബൈയിലെ 8 പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങള്‍ 35 ദിർഹത്തിന് ചുറ്റി കണ്ടാലോ; അറിയാം കൂടൂതൽ വിവരങ്ങൾ

uae
  •  2 months ago
No Image

  എല്‍കെജി വിദ്യാര്‍ഥിയെ മര്‍ദിച്ച സംഭവം; പ്ലേ സ്‌കൂള്‍ അധ്യാപികക്ക് ഇടക്കാല ജാമ്യം

Kerala
  •  2 months ago
No Image

ഡല്‍ഹിയില്‍ 2000 കോടിയുടെ മയക്കുമരുന്ന് വേട്ട

latest
  •  2 months ago
No Image

മികച്ച പ്രതിരോധം; ദുബൈ എമിഗ്രേഷന് ഐ.എസ്.ഒ അംഗീകാരം

uae
  •  2 months ago
No Image

ദുബൈ: ഗ്ലോബൽ വില്ലേജ് ഇരുപത്തൊമ്പതാം സീസണിന്റെ സമയക്രമം അറിയാം

uae
  •  2 months ago