പരസ്യ സംവാദം: ശ്രീധരന്‍പിള്ളക്ക് മറുപടിയുമായി കോടിയേരി
തിരുവനന്തപുരം: ശബരിമല കേന്ദ്രമാക്കി സമരം ചെയ്യുന്നതിനെക്കുറിച്ച് പരസ്യ സംവാദത്തിന് തയാറാണെന്ന ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പി.എസ് ശ്രീധരന് പിള്ളക്ക് മറുപടിയുമായി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. പ്രക്ഷോഭം അവസാനിപ്പിച്ച് സംവാദത്തിന് തയാറാണെങ്കില്‍ സ്ഥലവും തിയതിയും നിശ്ചയിച്ച് സംവാദമാകാമെന്ന് കോടിയേരി പറഞ്ഞു.
ശബരിമല സ്ത്രീപ്രവേശനത്തിന് ബി.ജെ.പി എതിരല്ലെന്നും ക്ഷേത്രം തകര്‍ക്കുന്ന കമ്മ്യൂണിസ്റ്റുകള്ക്കെതിരേയാണ് സമരമെന്നും ശ്രീധരന്‍പിള്ള പ്രഖ്യാപിച്ചപ്പോള്‍, എങ്കിലെന്തിനാണ് ശബരിമല കേന്ദ്രമാക്കി സമരം നടത്തുന്നതെന്നും സമരം നിര്‍ത്തിവച്ച് കമ്മ്യൂണിസ്റ്റുകാരോട് സംവാദത്തിന് തയാറാണോയെന്നും കോടിയേരി ചോദിച്ചിരുന്നു. ഇതിന് ശ്രീധരന്‍പിള്ള തയാറാണെന്നും എന്നാല്‍ പ്രക്ഷോഭം അവസാനിപ്പിച്ച് സംവാദത്തിനില്ലെന്നും ശ്രീധരന്‍പിള്ള പറഞ്ഞിരുന്നു. കേന്ദ്ര മന്ത്രി പൊന്രാധാകൃഷ്ണന് സുപ്രിംകോടതി വിധി മറികടക്കാന്‍ ഓര്‍ഡിനന്‍സ് ഇറക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയോട് ആവശ്യപ്പെടുമോയെന്നും കോടിയേരി ഫേസ്ബുക്ക് പോസ്റ്റിലൂടെ ചോദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."