HOME
DETAILS

ചെയര്‍മാന്റെ ഇഷ്ടക്കാരന് ഡെപ്യൂട്ടി മാനേജര്‍ നിയമനം നല്‍കി: കെ.പി.എ മജീദ്

  
backup
November 23 2018 | 22:11 PM

%e0%b4%9a%e0%b5%86%e0%b4%af%e0%b4%b0%e0%b5%8d%e2%80%8d%e0%b4%ae%e0%b4%be%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%87%e0%b4%b7%e0%b5%8d%e0%b4%9f%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b0%e0%b4%a8

മലപ്പുറം: മന്ത്രി കെ.ടി ജലീലിന് പിന്നാലെ ന്യൂനപക്ഷ ധനകാര്യ കോര്‍പറേഷന്‍ ചെയര്‍മാന്‍ അബ്ദുല്‍ വഹാബും ഇഷ്ടക്കാരന് റാങ്ക്‌ലിസ്റ്റ് അട്ടിമറിച്ച് നിയമനം നല്‍കിയതായി മുസ്‌ലിംലീഗ് സംസ്ഥാന ജന. സെക്രട്ടറി കെ.പി.എ മജീദ് വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. ചെയര്‍മാന്‍ തന്റെ ഇഷ്ടക്കാരനും പറമ്പില്‍പീടിക സ്വദേശിയുമായ എം.കെ ശംസുദ്ദീനാണ് റാങ്ക്‌ലിസ്റ്റില്‍ അട്ടിമറി നടത്തി ഡെപ്യൂട്ടി മാനേജരായി നിയമനം നല്‍കിയത്.
നേരത്തെ പ്രഖ്യാപിച്ച റാങ്ക് ലിസ്റ്റില്‍നിന്നു ആറ്, ഏഴ് റാങ്കുകാരെ മാറ്റി നിര്‍ത്തി എട്ടാം റാങ്കുകാരന് നിയമനം നല്‍കുകയായിരുന്നു. ഡെപ്യൂട്ടി മാനേജര്‍ തസ്തികയിലേക്ക് 2016 അവസാനത്തോടെയാണ് കോര്‍പറേഷന്‍ അപേക്ഷ ക്ഷണിച്ചത്. 2017 ജനുവരിയില്‍ അഞ്ച് ഒഴിവുകളിലേക്ക് അഭിമുഖം നടത്തി ഈ മാസം തന്നെ എട്ട് പേരുള്ള റാങ്ക് ലിസ്റ്റും പുറത്തിറക്കി. ഈ ലിസ്റ്റില്‍ ഒന്ന്, മൂന്ന്, അഞ്ച് റാങ്കുകള്‍ നേടിയത് കെ.ടി ജലീലിന്റെ ബന്ധു കെ.ടി അദീബിനൊപ്പം ജനറല്‍ മാനേജര്‍ പോസ്റ്റിന് അപേക്ഷിച്ച റിജാസ് ഹാരിത്, പി. മോഹനന്‍, വി.പി അനസ് എന്നിവരായിരുന്നു.
ഇവരുള്‍പ്പെടെ ആദ്യ അഞ്ച് സ്ഥാനക്കാരെ ഡെപ്യൂട്ടി മാനേജര്‍മാരായി കോര്‍പറേഷന്‍ നിയമിക്കുകയും ചെയ്തിരുന്നു. 2017 പകുതിയോടെ മോഹനന്‍ രാജിവച്ച് കോര്‍പറേഷന്‍ വിട്ടു. ഈ ഒഴിവിലേക്ക് നിലവിലുള്ള റാങ്ക് ലിസ്റ്റില്‍നിന്ന് ആറാം സ്ഥാനത്തുണ്ടായിരുന്ന സി.എച്ച് ജംഷാദ്, കെ. ഷൈജു എന്നിവരെ പരിഗണിക്കാതെയാണ് എട്ടാം റാങ്കുകാരനായ ശംസുദ്ദീനെ 2018 ജനുവരിയില്‍ നിയമിച്ചത്. അഭിമുഖത്തില്‍ നാലാം റാങ്ക് ലഭിച്ച ഷിഹാസിന്റെ നിയമനത്തിനെതിരേയും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പറേഷന്‍ ഡയരക്ടര്‍ അലിയാരുടെ ജ്യേഷ്ഠ സഹോദരന്‍ കുഞ്ഞഹമ്മദിന്റെ പുത്രനാണ് ഷിഹാസ്.
12 ഓളം ക്രമക്കേടുകള്‍ തെളിവുസഹിതം പുറത്തുവിട്ടിട്ടും ഇതിനെതിരേ മറുപടി പറയാതെ മന്ത്രിയുടെ നിലവാരം മറന്ന് പ്രകോപനപരമായ പ്രസംഗം നടത്തിയും വ്യക്തിഹത്യ നടത്തിയും രക്ഷപ്പെടാന്‍ ശ്രമിക്കുകയാണ് കെ.ടി ജലീല്‍. സമൂഹം അംഗീകരിക്കുന്ന പാണക്കാട് തങ്ങന്മാരെയും സമസ്ത ജന. സെക്രട്ടറി കെ. ആലിക്കുട്ടി മുസ്‌ലിയാരെപ്പോലുള്ള സമുന്നതരായ പണ്ഡിതന്മാരെയും അവഹേളിച്ച് പൊതുവേദിയില്‍ സംസാരിച്ച കെ.ടി ജലീല്‍ മാപ്പ് പറയണം.
നിയമസഭയ്ക്കകത്തെന്ന പോലെ പുറത്തും ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കാന്‍ യു.ഡി.എഫ് യോഗം തീരുമാനിച്ചിട്ടുണ്ട്. കെ.ടി ജലീല്‍ പങ്കെടുക്കുന്ന ഔദ്യോഗിക ചടങ്ങില്‍നിന്ന് യു.ഡി.എഫിന്റെ എല്ലാ ജനപ്രതിനിധികളും വിട്ടുനില്‍ക്കുമെന്നും കെ.പി.എ മജീദ് പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  6 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  6 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  6 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  6 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  7 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  7 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  8 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  8 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  8 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  8 hours ago