പൊതുമരാമത്ത് വകുപ്പില്‍ ക്രമക്കേട് ആറ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍
14 പേര്‍ക്കെതിരേ അച്ചടക്ക നടപടി
തിരുവനന്തപുരം: പൊതുമരാമത്ത് വകുപ്പില്‍ ധനകാര്യ പരിശോധനാവിഭാഗം നടത്തിയ റെയ്ഡില്‍ ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്ന് എക്‌സിക്യൂട്ടിവ് എന്‍ജിനിയര്‍ ഉള്‍പ്പെടെ ആറുപേര്‍ക്ക് സസ്‌പെന്‍ഷന്‍.
ആരോപണവിധേയരായ 14 ഉദ്യോഗസ്ഥര്‍ക്കെതിരേ അച്ചടക്ക നടപടി സ്വീകരിക്കാനും സര്‍ക്കാരിനുണ്ടായ 1,77,62,492 രൂപയുടെ നഷ്ടം ഉത്തരവാദികളായവരില്‍ നിന്ന് ഈടാക്കാനും മന്ത്രി ജി.സുധാകരന്‍ നിര്‍ദേശം നല്‍കി. 2013- 2016 കാലത്തെ പ്രവൃത്തികളില്‍ ക്രമക്കേടുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.
ചെയ്യാത്ത മരാമത്ത് പ്രവൃത്തികള്‍ക്ക് തുക നല്‍കുക, വ്യാജരേഖ ചമച്ച് സെക്യൂരിറ്റി ഡെപ്പോസിറ്റ് സ്വീകരിക്കാതിരിക്കുക, ബിറ്റുമിന്‍ വിതരണത്തിലെ ക്രമക്കേട് എന്നീ കുറ്റങ്ങള്‍ക്കാണ് സസ്‌പെന്‍ഷനും അച്ചടക്ക നടപടിയും. അച്ചടക്ക നടപടിക്കിരയായവര്‍ എറണാകുളം ഡിവിഷന്‍, ആലുവ സെക്ഷന്‍ എന്നിവിടങ്ങളിലെ ജീവനക്കാരാണ്.എറണാകുളത്തെ ഡിവിഷന്‍ ഓഫിസില്‍ ക്ലര്‍ക്കുമാരായ വി. ജയകുമാര്‍, പ്രസാദ് എസ്. പൈ, ഡിവിഷണല്‍ അക്കൗണ്ടന്റ് ദീപ, എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ ലതാ മങ്കേഷ്, അസിസ്റ്റന്റ് എന്‍ജിനിയര്‍ മനോജ്, ജൂനിയര്‍ സൂപ്രണ്ട് ഷെല്‍മി എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്.
സൂപ്രണ്ടിങ് എന്‍ജിനിയര്‍മാരായ എസ്.ഹുമയൂണ്‍, ബല്‍ദേവ്, ടി.എസ് സുജാറാണി, ഡെപ്യൂട്ടി സൂപ്രണ്ടിങ് എന്‍ജിനിയര്‍ എ.സലീന, എക്‌സിക്യൂട്ടിവ് എന്‍ജിനിയര്‍മാരായ കെ.എസ് ജയരാജ്, ബെന്നി ജോണ്‍, എം.ടി ഷാബു, അസിസ്റ്റന്റ് എക്‌സിക്യൂട്ടിവ് എന്‍ജിനിയര്‍മാരായ എസ്.ജെ സജിന, എസ്.സുനില്‍, അസിസ്റ്റന്റ് എന്‍ജിനിയര്‍ വി.മെജോ ജോര്‍ജ്, ഫിനാന്‍ഷ്യല്‍ അസിസ്റ്റന്റ് ജെറി ജെ.തൈക്കുടന്‍, അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ് പി.ശ്രീരേഖ, ഓവര്‍സിയര്‍ സി.കെ സജീവ് കുമാര്‍ എന്നിവര്‍ക്കെതിരേയാണ് അച്ചടക്കനടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കിയത്. കരാറുകാരന്‍ സുബിന്‍ ജോര്‍ജിന്റെ ലൈസന്‍സ് റദ്ദാക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇക്കാര്യത്തില്‍ വിജിലന്‍സ് അന്വേഷണത്തിന് ശുപാര്‍ശ ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."