പരീക്കറെ രാജിവയ്ക്കാന്‍ ബി.ജെ.പി അനുവദിക്കുന്നില്ലെന്ന് ഗോവ മന്ത്രി
പനാജി: മുഖ്യമന്ത്രി മനോഹര്‍ പരീക്കറെ രാജിവയ്ക്കാന്‍ ബി.ജെ.പി നേതൃത്വം അനുവദിക്കുന്നില്ലെന്ന് ഗോവ ഫോര്‍വേഡ് പാര്‍ട്ടി തലവനും കൃഷി മന്ത്രിയുമായ വിജയ് സര്‍ദേശായി.
ഗണേശ ചതുര്‍ഥി ആഘോഷത്തിനിടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ പരീക്കര്‍ രാജിസന്നദ്ധത പ്രകടിപ്പിച്ചിരുന്നു. ചില വകുപ്പുകള്‍ മറ്റു മന്ത്രിമാര്‍ക്ക് കൈമാറാനും അദ്ദേഹം താല്പര്യം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ ബി.ജെ.പി നേതൃത്വം അതിന് എതിരു നില്‍ക്കുകയായിരുന്നെന്നാണ് മന്ത്രിയുടെ ആരോപണം.
മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് പരീക്കര്‍ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രതിഷേധം ആരംഭിച്ചിരുന്നു. അതിനിടെ പരീക്കറുടെ രാജിയാവശ്യപ്പെട്ട് ഗവര്‍ണര്‍ മൃദുല സിന്‍ഹയുടെ വസതിയിലേക്ക് പ്രതിഷേധംനടത്താന് ആക്ടിവസ്റ്റി തീരുമാനിച്ചു. കോണ്‍ഗ്രസ് ശിവസേന, എന്‍.സി.പി എന്നീ പാര്‍ട്ടികള്‍ പ്രതിഷേധത്തെ പിന്തുണക്കുന്നുണ്ട്.
പരീക്കര്‍ കഴിഞ്ഞ ഒന്‍പത് മാസമായി അസുഖബാധിതനായതിനാല്‍ ഭരണം സ്തംഭനാവസ്ഥയിലാണെന്ന് പ്രക്ഷോഭത്തിന് നേതൃത്വം നല്കുന്ന ആക്ടിവസ്റ്റ് ഐറിസ് റോഡ്രിഗോ പറഞ്ഞു.
ഇത്തരം സാഹചര്യത്തില്‍ ഗവര്‍ണര്‍ ഭരണഘടനാ അധികരം ഉപയോഗിക്കണം. മന്ത്രിമാര്‍ ഇഷ്ടമുള്ളത് ചെയ്യുകയാണ്. പ്രേക്ഷകയെന്ന നിലയില്‍ ഗവര്‍ണര്‍ തുടരരുത്. ഭരണത്തിലേക്ക് തിരിച്ചുപോകാനുള്ള നടപടികള്‍ അവര്‍ സ്വീകരിക്കണമെന്ന് ഐറിസ് റോഡ്രിഗസ് ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."