വിവാദ പരാമര്‍ശം: കോണ്‍ഗ്രസ് നേതാവ് സി.പി ജോഷി മാപ്പ് പറഞ്ഞു
ന്യൂഡല്‍ഹി: ബ്രാഹ്മണരല്ലാത്തവര്‍ ഹിന്ദു മതത്തെകുറിച്ച് സംസാരിക്കരുതെന്നുള്ള പരാമര്‍ശത്തില്‍ കോണ്‍ഗ്രസ് നേതാവ് സി.പി ജോഷി മാപ്പു പറഞ്ഞു. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ആശയങ്ങളും പാര്‍ട്ടി പ്രവര്‍ത്തകരുടെ വികാരവും ബഹുമാനിക്കുന്നുവെന്നും തെറ്റ് മനസിലാക്കുന്നെന്നും ജോഷി പറഞ്ഞു. തന്റെ പ്രസ്താവന സമൂഹത്തിലെ ആരെയെങ്കിലും വേദനിപ്പിച്ചെങ്കില്‍ പശ്ചാത്തപിക്കുന്നെന്ന് ജോഷി ട്വീറ്റ് ചെയ്തു. ഹിന്ദുയിസത്തെക്കുറിച്ച് സംസാരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയേയും ബി.ജെ.പി നേതാവായ ഉമാഭാരതിയേയുമൊക്കെ വിമര്‍ശിച്ചുകൊണ്ടാണ് ജോഷി കഴിഞ്ഞ ദിവസം സംസാരിച്ചത്. ഉമാഭാരതിയുടെ ജാതിയേതാണെന്ന് ആര്‍ക്കെങ്കിലും അറിയാമോ? സാധ്വി റിതംബരയുടെ ജാതിയേതാണ്? ഈ രാജ്യത്ത് മതത്തെക്കുറിച്ച് ആര്‍ക്കെങ്കിലും അറിയാമെങ്കില്‍ അത് പണ്ഡിറ്റുകള്‍ക്കും ബ്രാഹ്മണര്‍ക്കും മാത്രമാണ്- അദ്ദേഹം പറയുന്നു.
ജോഷിയുടെ പ്രസ്താവനക്കെതിരേ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്തെത്തിയിരുന്നു. പരാമര്‍ശം പാര്‍ട്ടിയുടെ ആശയങ്ങള്ക്കെതിരാണെന്നും മാപ്പ്് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."