ഇറാനില്‍ കൂറ്റന്‍ യു.എസ് വിരുദ്ധ റാലി
തെഹ്റാന്: തെഹ്റാനിലെ യു.എസ് എംബസി ഇറാന് പിടിച്ചെടുത്തതിന്റെ 40ാം വാര്‍ഷികത്തോടനുബന്ധിച്ച് ഇറാനില്‍ കൂറ്റന്‍ യു.എസ്വിരുദ്ധ റാലി. രാജ്യത്തിനെതിരായ യു.എസിന്റെ നിലപാടുകള്‍ക്കും ഉപരോധമേര്‍പ്പെടുത്തി ഞെരുക്കുന്നതിനുമെതിരേ യുവാക്കളും സ്ത്രീകളും റാലിയില്‍ അണിനിരന്നു. ഇസ്റാഈലിനും യു.എസിനുമെതിരായ മുദ്രാവാക്യങ്ങള്‍ റാലിയില്‍ മുഴങ്ങി.
1979ലെ ഇസ്ലാമിക വിപ്ലവത്തോടനുബന്ധിച്ച് നവംബര്‍ നാലിനായിരുന്നു ഇറാനിലെ യു.എസ് എംബസി കൈയേറിയത്. യു.എസ് എംബസി നിലനിന്നിരുന്ന സ്ഥലത്താണ് റാലി സമാപിച്ചത്. ചാരപ്രവര്‍ത്തനങ്ങളുടെ സങ്കേതമെന്നാണ് രാജ്യത്തെ യു.എസ് എംബസിയെ ഇറാന് ജനത വിശേഷിപ്പിച്ചിരുന്നത്.
യു.എസ് പിന്തുണയുള്ള ഭരണകൂടത്തെ പുറത്താക്കി ആയത്തുല്ലാ ഖുമേനിയുടെ അനുയായികളായ വിദ്യാര്‍ഥികളായിരുന്നു എംബസി പിടിച്ചടക്കിയത്. ഇറാനിലെ ഇസ്ലാമിക റിപ്പബ്ലിക്കിനെ പുറത്താക്കാനുള്ള പദ്ധതികള്‍ക്ക് ഈ എംബസിയില്‍ രൂപംനല്‍കിയതായി തെളിയിക്കുന്ന രേഖകളും സമരക്കാര്‍ പുറത്തുവിട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."