ഇരിട്ടി താലൂക്ക് ആശുപത്രിയുടെ ശോച്യാവസ്ഥ; മാസ്റ്റര്‍ പ്ലാന്‍ തയാറാക്കണമെന്ന് മന്ത്രി
ഇരിട്ടി: പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കിടയിലും പകര്‍ച്ചപ്പനിയും ഡെങ്കിപ്പനിയും ബാധിച്ച് ചികിത്സക്കെത്തുന്നവരുടെ എണ്ണം പെരുകിയതോടെ അടിസ്ഥാന സൗകര്യത്തിന്റെ അപര്യാപ്തത മൂലം കിടത്തി ചികിത്സ പോലും ദുരിതത്തിലായ ഇരിട്ടി താലൂക്ക് ആശുപത്രി മന്ത്രി കെ.കെ ശൈലജ സന്ദര്‍ശിച്ചു
ആശുപത്രിയില്‍ ചികിത്സക്കെത്തിയവരോടും പനി ബാധിച്ച് ചികിത്സയിലായവരോടും താലൂക്ക് ആശുപത്രി സൂപ്രണ്ടിനോടും മന്ത്രി ആശുപത്രിയിലെ നിലവിലുള്ള സാഹചര്യവും സ്ഥിതിഗതികളും ചോദിച്ചറിഞ്ഞു
പിന്നീട് ആശുപത്രിയിലെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തി സൂപ്പര്‍ സ്‌പെഷ്യാലിറ്റി നിലവാരത്തില്‍ പുനലൂര്‍ താലൂക്ക് ആശുപത്രി മാതൃകയില്‍ ഇരിട്ടി താലൂക്ക് ആശുപത്രിയെ വികസിപ്പിച്ചെടുക്കുന്നതിന്റെ ഭാഗമായി വിശദമായ മാസ്റ്റര്‍ പ്ലാന്‍ തയാറാക്കി നല്‍കാന്‍ ആശുപത്രി സൂപ്രണ്ട് ഡോ. പി.പി രവീന്ദ്രനോട് മന്ത്രി നിര്‍ദേശിച്ചു. സി.എച്ച് സിയായിരുന്ന ഇരിട്ടി ഗവ. ആശുപത്രിയെ താലൂക്ക് ആശുപത്രിയായി ഉയര്‍ത്തിയെങ്കിലും അതിനാവശ്യമായ അടിസ്ഥാന സൗകര്യവും കെട്ടിട സമുച്ചയവും ഡോക്ടര്‍മാരുള്‍പ്പെടെ ആവശ്യത്തിനുള്ള ജീവനക്കാരില്ലാത്തതുമാണ് ഇരിട്ടി താലൂക്കാശുപത്രിയുള്‍പ്പെടെയുള്ള സര്‍ക്കാര്‍ ആശുപത്രികളുടെനിലവിലുള്ള ദുരവസ്ഥയ്ക്ക് കാരണമെന്നും ഇത് പരിഹരിക്കാനാവശ്യമായ നടപടികളും പദ്ധതികളും സര്‍ക്കാര്‍ ആര്‍ദ്രം പദ്ധതിയിലൂടെ നടപ്പിലാക്കുമെന്നും എല്ലാ വിധ സൗകര്യങ്ങളോടും കൂടിയ ചികിത്സകളും ലഭ്യമാകുന്ന രീതിയില്‍ ഇരിട്ടി താലൂക്ക് ആശുപത്രിയെ മാറ്റിയെടുക്കുമെന്നും ഇതിന്റെ ഭാഗമായാണ് മാസ്റ്റര്‍ പ്ലാന്‍ തയാറാക്കാന്‍ ആവശ്യപ്പെട്ടതെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു
ആശുപത്രിയുടെ സമഗ്രവികസനത്തിനായി വിശദമായ മാസ്റ്റര്‍ പ്ലാസ് വരുന്ന മാസംതന്നെ വകുപ്പ് മന്ത്രിക്ക് സമര്‍പ്പിക്കുമെന്നും നിലവിലുള്ള പഴകി ദ്രവിച്ച ക്വാര്‍ട്ടേഴ്‌സുകള്‍ പൊളിച്ചുമാറ്റി പകരം ഫ്‌ളാറ്റുമാതൃകയില്‍ ക്വാര്‍ട്ടേര്‍സുകള്‍ നിര്‍മിച്ച് അവശേഷിക്കുന്ന സ്ഥലവും നിലവില്‍ നിര്‍മാണം പൂര്‍ത്തിയായ ഗൈനക്കോളജി വാര്‍ഡിന്റെ രണ്ടും മുന്നും നിലയും പുതുതായി നിര്‍മിച്ച് അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്താനാവശ്യമായ രീതിയിലുള്ള മാസ്റ്റര്‍ പ്ലാന്‍ തയാറാക്കുമെന്നും ഗൈനക്കോളജി വിഭാഗം അടുത്ത മാസം തന്നെ ഉദ്ഘാടനം ചെയ്ത് പ്രവര്‍ത്തനമാരംഭിക്കുമെന്നും ആശുപത്രി സൂപ്രണ്ട് പറഞ്ഞു
ഇരിട്ടി നഗരസഭ ചെയര്‍മാന്‍ പി.പി അശോകന്‍, പായം ഗ്രാമ പഞ്ചായത്ത് പ്രസി. എന്‍ അശോകന്‍, മുന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസി. കെ. ശ്രീധരന്‍, ഡോ. പി. ലതീഷ്, അഡ്വ. ബിനോയ് കുര്യന്‍ എന്നിവരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."