HOME
DETAILS
MAL
ഫാക്ടറി തൊഴിലാളികള്‍ക്ക് അര്‍ബുദം; മാപ്പുചോദിച്ച് സാംസങ്
backup
November 23 2018 | 23:11 PM
സിയൂള്‍: ദക്ഷിണ കൊറിയയിലെ സാംസങ് ഫാക്ടറിയില്‍ ജോലി ചെയ്ത് അര്‍ബുദബാധിതരായ തൊഴിലാളികളോട് മാപ്പ് ചോദിച്ച് കമ്പനി. രോഗം ബാധിച്ച തൊഴിലാളികളോടും അവരുടെ കുടുംബങ്ങളോടും മാപ്പ് ചോദിക്കുകയാണെന്ന് കമ്പനിയുടെ സഹ തലവന്‍ കിം കി-നാം പറഞ്ഞു. ഫാക്ടറികളില്‍ കൃത്യമായി ആരോഗ്യ സുരക്ഷ ഒരുക്കുന്ന കാര്യത്തില്‍ കമ്പനി പരാജയപ്പെട്ടെന്നും അദ്ദേഹം സമ്മതിച്ചു.
സാംസങ്ങിന്റെ വിവിധ ഫാക്ടറികളില്‍ ജോലി ചെയ്ത 240ഓളം പേര്‍ക്കാണ് അര്‍ബുദം ബാധിച്ചത്. ഇതില്‍ 80 പേര് രോഗത്തെ തുടര്‍ന്നു മരിക്കുകയും ചെയ്തു. 2007ലാണ് ഇതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കു തുടക്കമായത്. ഇരകള്‍ക്ക് 1,33,000 ഡോളര്‍(ഏകദേശം 93,78,495 രൂപ) വീതം നഷ്ടപരിഹാരം നല്കാന് ഈ മാസം ആദ്യത്തില്‍ സാംസങ് സമ്മതിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."