HOME
DETAILS

ജുനൈദിന്റെ ആത്മാവ് രാജ്യത്തോട് പറയുന്നത്

  
backup
June 27 2017 | 20:06 PM

%e0%b4%9c%e0%b5%81%e0%b4%a8%e0%b5%88%e0%b4%a6%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%86%e0%b4%a4%e0%b5%8d%e0%b4%ae%e0%b4%be%e0%b4%b5%e0%b5%8d-%e0%b4%b0%e0%b4%be%e0%b4%9c%e0%b5%8d%e0%b4%af

മനസ്സാക്ഷിയുള്ള ആരെയും കണ്ണീരിലാഴ്ത്തുന്നതായിരുന്നു കഴിഞ്ഞ 23 ന് ഹരിയാനയില്‍നിന്നു പുറത്തുവന്ന വാര്‍ത്തകള്‍. ജുനൈദ് എന്ന പതിനാറുകാരനായ മതവിദ്യാര്‍ഥിയെ ഡല്‍ഹിയില്‍നിന്നു വീട്ടിലേയ്ക്കുള്ള യാത്രാമധ്യേ ട്രെയിനില്‍വച്ച് ഒരുകൂട്ടം കാപാലികര്‍ നിഷ്‌കരുണം വധിച്ചതുമായി ബന്ധപ്പെട്ടതായിരുന്നു ആ വാര്‍ത്തകള്‍.

ജനം നോക്കിനില്‍ക്കെയാണതു നടന്നത്. നോക്കി നിന്നവരാരും പ്രതിരോധിക്കാന്‍ മുന്നോട്ടുവന്നില്ല. എന്നുമാത്രമല്ല, ഇന്ത്യയില്‍ ദൈനംദിനം വര്‍ധിച്ചുവരുന്ന കൊലകളുടെ നിരയിലേയ്ക്ക് എല്ലാവരും അതിനെ വളരെ ലാഘവത്തോടെ ചേര്‍ത്തുവയ്ക്കുകയും ചെയ്തു. സംഭവം നടന്നു ദിവസങ്ങള്‍ കഴിഞ്ഞിട്ടും കേന്ദ്ര,സംസ്ഥാന സര്‍ക്കാരുകള്‍ ഇക്കാര്യത്തില്‍ ഒരക്ഷരം ഉരിയാടിയിട്ടുമില്ല. ആ കുടുംബത്തിനു സാന്ത്വനം പകരാന്‍ ജനപ്രതിനിധികളാരും അങ്ങോട്ടു കടന്നുചെന്നിട്ടുമില്ല.

തങ്ങളുടെ പ്രതീക്ഷയും വെളിച്ചവുമായി വളര്‍ന്നുവരുന്ന ഒരംഗത്തെ നഷ്ടപ്പെട്ട വേദനയില്‍ കണ്ണീര്‍പൊഴിച്ചിരിക്കുകയാണ് ആ കുടുംബം. പട്ടാപ്പകല്‍ ജനങ്ങളുടെ മുന്നില്‍വച്ചു നടന്ന ഈ കൊടുംക്രൂരതയെക്കുറിച്ച് ആരോടു പറഞ്ഞാലാണു നീതി ലഭിക്കുകയെന്നു നിശ്ചയമില്ലാത്ത അവസ്ഥയിലാണവര്‍.

പൗരന്മാര്‍ക്ക്, വിശിഷ്യാ ന്യൂനപക്ഷത്തില്‍പെട്ടവര്‍ക്കു, നീതി നിഷേധിക്കപ്പെടുന്നതിനു കേന്ദ്രം മറുപടി പറഞ്ഞേപറ്റൂ.
എന്തിനാണ് ഹാഫിള് ജുനൈദ് വധിക്കപ്പെട്ടത്.
അവന്റെ രക്തത്തിന് ഈ മണ്ണില്‍ ഒരു വിലയുമില്ലേ.
എല്ലാ അര്‍ഥത്തിലും വര്‍ഗീയവിദ്വേഷം നിഴലിച്ചുനില്‍ക്കുന്നതാണു ജുനൈദിന്റെ കൊല. ട്രെയിനില്‍ യാത്രചെയ്യുന്ന തൊപ്പിയും താടിയുമുള്ള ചെറുപ്പക്കാരെ ഒരു കാരണവുമില്ലാതെ അങ്ങോട്ട് ചെന്നു പ്രശ്‌നത്തിലേയ്ക്കു വലിച്ചിഴക്കുകയായിരുന്നു അക്രമികള്‍. പശുമാംസം ഭക്ഷിക്കുന്നവര്‍, രാജ്യദ്രോഹികള്‍ എന്നു തുടങ്ങിയുള്ള അവരുടെ വിളികള്‍ കൊലയാളികള്‍ ആരാണെന്നും അവരുടെ ആവശ്യം എന്താണെന്നും വ്യക്തമാക്കുന്നുണ്ട്.
നിരപരാധികളെ ജനമധ്യത്തിലിട്ട് അടിച്ചും തൊഴിച്ചും കൊലചെയ്യാന്‍ അവരെ പ്രേരിപ്പിച്ച ഘടകവും അവര്‍ക്ക് ആത്മബലം നല്‍കിയ വസ്തുവും എന്താണെന്നാണ് അന്വേഷിക്കപ്പെടേണ്ടത്. രാജ്യം ഇന്നു നേരിടുന്ന ഏറ്റവും വലിയ ഭീഷണിയും അതാണ്. പരസ്പരം മതസ്പര്‍ധ വളര്‍ത്തി, ഒരുമിച്ചുനില്‍ക്കേണ്ടവരെ കൊന്നൊടുക്കാനാണ് ഇത്തരം ഘടകങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. അതു മറ്റൊന്നുമല്ല, ഹിന്ദുത്വഫാസിസം കുത്തിവയ്ക്കുന്ന മുസ്‌ലിംവിരുദ്ധത നിഴലിക്കുന്ന വര്‍ഗവെറി തന്നെയാണ് ഇതിനു പിന്നില്‍.

നിസ്സാരമായി എഴുതിത്തള്ളേണ്ട സംഗതിയല്ല ഇത്. രാജ്യത്തു മോദി സര്‍ക്കാര്‍ ഭരണം ഏറ്റെടുത്തതു മുതല്‍ തുടങ്ങിയ മുസ്‌ലിംവെറുപ്പിന്റെ വിവിധരൂപത്തിലുള്ള പ്രകടനങ്ങളില്‍ ഒന്നാണ് ഇതും. പശുവും ദൈവവും ഇവിടെ വിഷയമേയല്ല. മുസ്‌ലിംവിരുദ്ധതയെന്ന അജന്‍ഡ നടപ്പാക്കാന്‍ വ്യാപകമായി ഉപയോഗിക്കപ്പെടുന്ന ഓലപ്പാമ്പു മാത്രമാണു ഗോമാംസം. അതിന്റെ മറവില്‍ അവര്‍ നാടുനീളെ മുസ്‌ലിംകളെ കശാപ്പുനടത്തുകയാണ്.
യു.പിയില്‍ അഖ്‌ലാഖ് വധിക്കപ്പെട്ടതിനുശേഷം പശുവിന്റെ പേരിലെന്ന വ്യാജേന രാജ്യത്തു നടന്ന മുസ്‌ലിംകൊലകള്‍ക്കും ന്യൂനപക്ഷപീഡനങ്ങള്‍ക്കും കൈയുംകണക്കുമില്ല. ലോകമറിഞ്ഞു ചര്‍ച്ച ചെയ്യപ്പെട്ട കൊലകള്‍തന്നെ പത്തിലേറെ വരും. അതിലുമെത്രയോ മുകളിലാണ് അറിയപ്പെടാത്ത സംഭവങ്ങള്‍. മുസ്‌ലിംകളെപ്പോലെ, പശുവിന്റെ പേരില്‍ ദലിതുകളും താഴ്ന്നജാതിക്കാരും അനുഭവിക്കുന്ന പീഡനങ്ങള്‍ വേറെയും.

കക്ഷി, ജാതി ഭേദമെന്യേ ഇതിനെതിരേ സംഘടിക്കാനും ഫാസിസ്റ്റ് ഭീകരതയെ ചെറുക്കാന്‍ ആവശ്യമായ മുന്‍കരുതലുകള്‍ എടുക്കാനും സമയം അതിക്രമിച്ചിരിക്കുന്നു. പുതുതായി രൂപപ്പെട്ട പശുഭീകരത ഒട്ടും മനുഷ്യപ്പറ്റില്ലാത്ത നരനായാട്ടാണു നടത്തിക്കൊണ്ടിരിക്കുന്നത്. ഗോരക്ഷകര്‍ ആരെയും എപ്പോഴും നിഷ്‌കരുണം വധിക്കും. കഴിഞ്ഞമാസങ്ങളില്‍ യു.പിയിലും മറ്റും അതാണു സംഭവിച്ചത്. മനുഷ്യരുടെ ജീവന്‍ രക്ഷിക്കുന്നതിനു പകരം പശുവിന് ആധാര്‍കാര്‍ഡ് ഒരുക്കുന്നതിലും ആശുപത്രി പണിയുന്നതിലും വ്യാപൃതരാണു കേന്ദ്രസര്‍ക്കാര്‍.

പശുഭീകരത അസ്തമിക്കുമ്പോഴേ ജുനൈദുമാര്‍ക്കു സുരക്ഷിതത്വത്തോടെ ജീവിക്കാന്‍ സാധിക്കുകയുള്ളൂ. രാജ്യത്തു വ്യാപിച്ചുകൊണ്ടിരിക്കുന്ന ഈ അരാജകത്വത്തെ യുക്തമായ പ്രതിവിധികള്‍ വഴി ചെറുത്തുതോല്‍പിച്ചേ മതിയാവൂ. മതേതരത്വ രാജ്യമായ ഇന്ത്യയില്‍ ഭരണഘടന ഇതിനു വഴി പറയുന്നുണ്ട്. മതേതരകക്ഷികളുടെ കൂട്ടായ്മയാണ് ഇതിനാവശ്യം. രാഷ്ട്രീയപ്പാര്‍ട്ടികള്‍ വിഭാഗീയത മറന്ന് അത്തരം വേദിയെക്കുറിച്ച് ചിന്തിക്കണം. അല്ലെങ്കില്‍, ന്യൂനപക്ഷങ്ങള്‍ക്കു രാജ്യത്തു ജീവിക്കുന്നതും യാത്രചെയ്യുന്നതും ദുസ്സഹമായി മാറും.

മത, ഭൗതിക മേഖലകളിലെ ഉപരിപഠനവുമായി ബന്ധപ്പെട്ടും വിവിധ ജോലികളുമായി ബന്ധപ്പെട്ടും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേയ്ക്ക് ആളുകള്‍ യാത്രചെയ്യുന്ന കാലമാണിത്. ട്രെയിനുകളും മറ്റു പൊതുട്രാന്‍സ്‌പോര്‍ട്ടേഷന്‍ സൗകര്യങ്ങളുമാണ് ഇതിനു പൊതുവേ ഉപയോഗിക്കുന്നത്. ദലിത്‌വിഭാഗങ്ങളും മുസ്‌ലിംകളും ക്രൈസ്തവരും മറ്റു ന്യൂനപക്ഷങ്ങളുമെല്ലാം യാത്രക്കാരായുണ്ടാവും. താടിവച്ചവരും തൊപ്പി ധരിച്ചവരും ജപമാല പിടിച്ചവരുമുണ്ടാകും. സമയമാകുമ്പോള്‍ ട്രെയിനില്‍വച്ചുപോലും നിസ്‌കരിക്കുന്നവരുണ്ട്.

ഇന്ത്യയുടെ ബഹുസ്വരതയുടെ സ്‌നേഹപശ്ചാത്തലത്തില്‍ ഇതൊന്നും വിഷയമേയല്ല. എല്ലാവരും എവിടെയും സഹകരിക്കുകയും സൗകര്യങ്ങളൊരുക്കിക്കൊടുക്കുകയുമാണു പതിവ്. സംഘ്പരിവാര്‍ തിളപ്പിച്ചുവിടുന്ന മതസ്പര്‍ധയും വിദ്വേഷവും ഇതിനെല്ലാം ഭീഷണിയാവുകയാണ്. സുരക്ഷിതബോധത്തോടെ യാത്ര ചെയ്യാന്‍പോലും ന്യൂനപക്ഷങ്ങള്‍ക്കു ഭയമായിരിക്കുന്നു. മനുഷ്യാവകാശങ്ങള്‍ക്കും പൗരജീവിതത്തിനും വിലകല്‍പിക്കുന്ന ഭരണഘടനയുള്ള രാജ്യത്ത് ഇതൊരിക്കലും അനുവദിക്കപ്പെട്ടുകൂടാ.

സംഘ്പരിവാര്‍ വര്‍ഗീയവാദികള്‍ അജന്‍ഡ നടപ്പാക്കാന്‍ പൊതുവേദികള്‍ ഉപയോഗിക്കുന്നത് ഇതാദ്യമായല്ല. ഗോധ്രാസംഭവവും അജ്മീര്‍ സ്‌ഫോടനവുമുള്‍പ്പെടെ നിരപരാധികളെ ലക്ഷ്യംവയ്ക്കുന്നതായിരുന്നു അവരുടെ എന്നത്തെയും കടന്നാക്രമണങ്ങള്‍. ദേശവിരുദ്ധപ്രവര്‍ത്തനങ്ങള്‍ക്കു രണ്ടുതവണ നിരോധനം നേരിടേണ്ടിവന്ന ആര്‍.എസ്.എസ് ഭീതിപരത്തി ലാഭംകൊയ്യാന്‍ ശ്രമിക്കുകയാണ്. ഇതിനെതിരേ രാജ്യം ഉണരുകയും മതേതരപ്പാര്‍ട്ടികള്‍ പ്രബുദ്ധതയോടെ ചേര്‍ന്നുപ്രവര്‍ത്തിക്കുകയും വേണം.

അതാണ് ഹരിയാനയില്‍ നിഷ്‌കരുണം വധിക്കപ്പെട്ട ഹാഫിള് ജുനൈദിന്റെ ആത്മാവ് രാജ്യത്തിന്റെ മനസ്സാക്ഷിയോട് ആവശ്യപ്പെടുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  3 hours ago
No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  4 hours ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  4 hours ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  4 hours ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  5 hours ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്;13-ാം റൗണ്ടില്‍ സമനിലയിൽ പിരിഞ്ഞു; ഗുകേഷും ഡിങ് ലിറനും കലാശപ്പോരിന്

Others
  •  5 hours ago
No Image

ഗവൺമെന്റ് ജീവനക്കാർക്ക് ഏഴു ദശലക്ഷം ദിർഹമിൻ്റെ പുരസ്‌കാരം പ്രഖ്യാപിച്ച് യുഎഇ

uae
  •  5 hours ago
No Image

തോട്ടട ഐടിഐ സംഘര്‍ഷം; കണ്ണൂര്‍ ജില്ലയില്‍ നാളെ കെഎസ്‌യു പഠിപ്പ് മുടക്ക്

Kerala
  •  5 hours ago
No Image

മാടായി കോളജ് വിവാദം: പരസ്യമായി തമ്മിതല്ലി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Kerala
  •  6 hours ago
No Image

റോഡ് മുറിച്ചുകടക്കവെ കെഎസ്ആര്‍ടിസി ബസിടിച്ച് ഭിന്നശേഷിക്കാരിയായ യുവതി മരിച്ചു; ഡ്രൈവര്‍ക്കെതിരെ കേസ്

Kerala
  •  6 hours ago