പെരുന്നാള്‍ പതിപ്പ് വിതരണത്തിനിടെ സമസ്ത പ്രവര്‍ത്തകര്‍ക്ക് മര്‍ദനം
ചെറുപുഴ: പെരുന്നാള്‍ ദിനത്തില്‍ പള്ളിക്കു മുന്നില്‍ സപ്ലിമെന്റ് വിതരണം ചെയ്യാനെത്തിയ സമസ്ത പ്രവര്‍ത്തകരെ ഒരുസംഘം കാന്തപുരം സുന്നി വിഭാഗം പ്രവര്‍ത്തകര്‍ മര്‍ദിച്ചു.
പരുക്കേറ്റ മോണങ്ങാട്ട് അഷ്‌റഫ്(41), മോണിങ് സ്റ്റാര്‍ അബ്ദുല്ല(58), അജ്മല്‍ കൂട്ടുക്കല്‍(21), മുത്തലിബ് കാനപ്രം(56), അന്ന ഷക്കീല്‍(21), മൂപ്പന്റകത്ത് മുസ്തഫ(48), തലയില്ലത്ത് ബാസിത്ത്(21) എന്നിവരെ ചെറുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ ഒമ്പതോടെ വയക്കര ജുമാമസ്ജിദിന് പുറത്ത് സമാധാനപരമായി പെരുന്നാള്‍ സപ്ലിമെന്റ് വിതരണം ചെയ്ത പ്രവര്‍ത്തകരെ തടഞ്ഞ് കൈയേറ്റശ്രമം നടത്തിയിരുന്നു. എന്നാല്‍ പിന്നീടെത്തിയ സംഘം മര്‍ദിക്കുകയായിരുന്നു.
സംഭവത്തില്‍ ചെറുപുഴ പൊലിസ് കേസെടുത്തു. പരുക്കേറ്റവരെ സമസ്ത നേതാക്കളായ എസ്.കെ ഹംസ ഹാജി, ഇബ്രാഹിം, അബ്ദുറഹ്മാന്‍ മച്ചിയില്‍, കെ.പി മൊയ്തീന്‍കുഞ്ഞി മൗലവി, അഹ്മദ് പോത്താംകണ്ടം, എന്‍.എം ബഷീര്‍, എം.കെ ഇബ്രാഹിം എന്നിവര്‍ സന്ദര്‍ശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."