സാഹിത്യകാരന്മാര്ക്ക് മരണാനന്തര ജീവിതം: മുഖ്യമന്ത്രി
തലശ്ശേരി: മനുഷ്യ സമൂഹത്തില്‍ പ്രകാശം പരത്തുന്ന രചനകള്‍ നടത്തുന്ന സാഹിത്യകാരന്മാര്ക്ക് മരണാന്തര ജീവിതം ഉണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കതിരൂര്‍ ബാങ്ക് വി.വി.കെ -ഐ.വി ദാസ് പുരസ്കാര സമര്‍പ്പണവും നവീന പദ്ധതികളുടെ ഉദ്ഘാടനവും നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി.
സിനിമാ താരങ്ങളായ മഞ്ജുപിള്ള, മണികണ്ഠന് പട്ടാമ്പി എന്നിവര്‍ മുഖ്യാതിഥികളായി. വി.വി.കെ പുരസ്ക്കാരം ടി. പത്മനാഭനും ഐ.വി ദാസ് അവാര്‍ഡ് ദേശാഭിമാനി ലേഖകന്‍ പി. ദിനേശനും മുഖ്യമന്ത്രി സമ്മാനിച്ചു.
ഐ.എ.എസ് റാങ്ക് ജേതാവ് റീഷ്മ രമേശനെയും ആദരിച്ചു. ബാങ്ക് പ്രസിഡന്റ് കാരായി ബാലന് അധ്യക്ഷനായി.
ബാങ്കിന്റെ പുതിയ പ്രവര്‍ത്തന സമയത്തിന്റെ ഉദ്ഘാടനം മന്ത്രി കെ.കെ ശൈലജ നിര്‍വഹിച്ചു. എ.എന്‍ ഷംസീര്‍ എം.എല്‍.എ, എം. സുരേന്ദ്രന്, കെ.കെ സുരേഷ്, എസ്.എസ് നാഗേഷ് എന്നിവര്‍ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."