HOME
DETAILS

മുഹമ്മദ് നബി എന്ന ലോകാത്ഭുതം

  
backup
November 04 2019 | 21:11 PM

%e0%b4%ae%e0%b5%81%e0%b4%b9%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%a6%e0%b5%8d-%e0%b4%a8%e0%b4%ac%e0%b4%bf-%e0%b4%8e%e0%b4%a8%e0%b5%8d%e0%b4%a8-%e0%b4%b2%e0%b5%8b%e0%b4%95%e0%b4%be%e0%b4%a4%e0%b5%8d

 

പ്രവാചകന്‍ മുഹമ്മദ് നബിയുടെ പ്രബോധനങ്ങള്‍ മനുഷ്യസമൂഹത്തിന് ഏറ്റവും പ്രസക്തമായിത്തീരേണ്ട ഒരു ഘട്ടത്തിലൂടെയാണ് ലോകം കടന്നുപോകുന്നത്. സമാധാന പൂര്‍ണമായ ജീവിതം ലോകത്ത് ഇന്ന് എല്ലാവരും കാംക്ഷിക്കുന്നുണ്ട്. ഇസ്‌ലാം മതം മുന്നോട്ടു വയ്ക്കുന്ന ജീവിതദര്‍ശനവും സമാധാനമാണ്. ഇസ്‌ലാം എന്നതിന്റെ അര്‍ഥവും അതു തന്നെയാണ്. ലോകം തേടുന്നതും അതാണ്. പ്രവാചകന്‍ മുഹമ്മദ് നബി മനുഷ്യസമൂഹത്തിന് പകര്‍ന്നു നല്‍കിയതും സമാധാന സന്ദേശമാണ്.
ഏറ്റവും കൂടുതല്‍ പ്രാവര്‍ത്തികമാക്കാന്‍ കഴിയുന്ന ഒന്ന് മാത്രമേ പ്രവാചകന്‍ നമ്മോട് പറഞ്ഞിട്ടുള്ളൂ. തന്റെ ജീവിതത്തില്‍ സങ്കീര്‍ണങ്ങളായ ഒരുപാട് ജീവിത പ്രതിസന്ധികളെ അഭിമുഖീകരിക്കാന്‍ പ്രവാചകന് ഇടയായിട്ടുണ്ട്. അപ്പോഴൊക്കെയും വളരെ പ്രായോഗികമായ ഒരു ജീവിത മാതൃകയെ നമുക്ക് മുന്‍പില്‍ അവതരിപ്പിച്ച് അതിനെയൊക്കെ തന്നെ തരണം ചെയ്യാന്‍ പ്രവാചകന് സാധ്യമായി. അതിന്റെ പ്രധാന കാരണം പ്രപഞ്ചത്തെ സംബന്ധിച്ച് പ്രവാചകന്‍ പുലര്‍ത്തിയിരുന്ന നിഷ്ടമായ നിലപാടുകള്‍ തന്നെയാണ്.
ലോകത്ത് ധാരാളം പ്രവാചകന്‍മാര്‍ അതാത് കാലത്ത് അവതരിച്ചിട്ടുണ്ടെങ്കിലും മുഹമ്മദ് നബിയുടെ മാതൃകകള്‍ ഇന്നും ലോകത്തിന് അത്ഭുതമാണ്. അതുകൊണ്ട് തന്നെയാണ് പ്രവാചകന്റെ ഉത്‌ബോധനങ്ങള്‍ ഇന്നും ലോകത്ത് മുഴങ്ങിക്കേള്‍ക്കുന്നത്. 1,400 വര്‍ഷങ്ങള്‍ക്ക് മുന്‍പ് വെളിപ്പെടുത്തിയതാണ് അവയെങ്കിലും അവയോരോന്നും നൂതനത്തോടെ തന്നെ നമ്മുടെ മുന്‍പില്‍ ആവേശകരമായ മാതൃകയായി നിലനില്‍ക്കുന്നു എന്നത് കൂടുതല്‍ അത്ഭുതപ്പെടുത്തുന്നു.
പ്രപഞ്ചത്തിലെ ഏറ്റവും ഔന്നത്യമേറിയ വിഷയങ്ങളെ കുറിച്ചും ഏറ്റവും സങ്കീര്‍ണമായതിനെ സംബന്ധിച്ചും ഏറ്റവും ലളിതമായ കാര്യങ്ങളെ മുന്‍നിര്‍ത്തിയും അദ്ദേഹം നമ്മെ അത്ഭുതപ്പെടുത്തി. ഇതാണ് ലോകത്തിന് ഇന്നും ഏറ്റവും വലിയ മാതൃകയായി മുഹമ്മദ് നബി നിലകൊള്ളുന്നത്. അധര്‍മങ്ങളില്‍ മാത്രം അഭിരമിച്ച ഒരു ജനസമൂഹത്തെ നന്മയുടെ പാതയിലേക്ക് നയിക്കാന്‍ പ്രവാചകന്‍ സ്വീകരിച്ച മാതൃകകള്‍ ഇന്നും ഏതൊരു രാഷ്ട്രതന്ത്രജ്ഞനും പിന്തുടരാവുന്ന ഒന്നാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  5 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  5 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  5 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  5 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  6 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  6 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  7 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  7 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  7 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  7 hours ago