HOME
DETAILS
MAL
മലയോര ഹൈവേയില്‍ അപകടയാത്ര
backup
June 27 2017 | 20:06 PM
ആലക്കോട്: കാലവര്‍ഷം കനത്ത് റോഡ് ചെളിക്കുളമായതോടെ മലയോര ഹൈവേയിലൂടെ യാത്ര ദുഷ്കരമായി. മലയോര ഹൈവേ നിര്‍മാണ പ്രവൃത്തികള്‍ നടക്കുന്ന ഭാഗത്താണ് കാല്‍നടയാത്ര പോലും സാധ്യമല്ലാത്ത രീതിയില്‍ റോഡ് കുളമായിരിക്കുന്നത്. റോഡില്‍ ഗര്‍ത്തങ്ങള്‍ രൂപപ്പെട്ടതോടെ ഗതാഗത തടസവും പതിവായി. വെട്ടിപൊളിച്ചിരിക്കുന്ന റോഡില്‍ മഴവെള്ളം കെട്ടിക്കിടക്കാന്‍ തുടങ്ങിയതോടെ വാഹനങ്ങള്‍ അപകടത്തില്‍പെടുന്നതും പതിവാണ്. ഇന്നലെ വൈകുന്നേരത്തോടെ കെ.എസ്.ആര്.ടി.സി ബസ് ചെളിയില്‍ കുടുങ്ങിയതോടെ മലയോര ഹൈവേയില്‍ ഗതാഗതം തടസപ്പെട്ടു. തേര്‍ത്തല്ലി പനംങ്കുറ്റി റോഡിലാണ് കൊന്നക്കാട്-കുമളി സൂപ്പര്‍ഫാസ്റ്റ് ബസ് ചെളിയില്‍ താഴ്ന്നത്. ബസ് സര്‍വിസ് തടസപ്പെട്ടു. കിലോമീറ്ററുകള്‍ ചുറ്റിയാണ് ചെറുപുഴ ഭാഗത്തേക്കുള്ള വാഹനങ്ങള്‍ കടന്നുപോയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."