ഗുല്‍ബര്‍ഗ് സൊസൈറ്റി കൂട്ടക്കൊല: വി.എച്ച്.പി നേതാവിന് ജാമ്യം
ന്യൂഡല്‍ഹി: ഗുജറാത്ത് വംശഹത്യക്കിടെയുണ്ടായ നിഷ്ഠൂര സംഭവങ്ങളിലൊന്നായ ഗുല്‍ബര്‍ഗ് സൊസൈറ്റി കൂട്ടക്കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട വി.എച്ച്.പി നേതാവ് അതുല്‍ വൈദ്യക്ക് ഗുജറാത്ത് ഹൈക്കോടതി ജാമ്യം അനുവദിച്ചു. കേസില്‍ ശിക്ഷിക്കപ്പെട്ട വ്യക്തിക്ക് ആദ്യമായാണ് ജാമ്യം അനുവദിക്കുന്നത്. ഏഴുവര്‍ഷത്തെ തടവാണ് വൈദ്യക്ക് കോടതി വിധിച്ചിരുന്നത്. ശിക്ഷയ്ക്കെതിരേ വൈദ്യ സമര്‍പ്പിച്ച അപ്പീല്‍ പരിഗണിച്ചാണ് ഗുജറാത്ത് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. വൈദ്യ ഇതിനകം ഒരു വര്‍ഷം ശിക്ഷപൂര്ത്തിയാക്കിയതായും ഈ സാഹചര്യത്തില്‍ ജാമ്യം അനുവദിക്കാമെന്നും അഭിലാഷ കുമാരി അധ്യക്ഷയായ ഹൈക്കോടതി ഡിവിഷന് ബെഞ്ച് ചൂണ്ടിക്കാട്ടി.
കോണ്‍ഗ്രസ് നേതാവ് ഇഹ്്സാന്‍ ജഫ്രിയുള്പ്പടെ 69 പേര് കൊല്ലപ്പെട്ട കേസില്‍ വൈദ്യയുള്പ്പടെ 23 പേരെ കഴിഞ്ഞവര്‍ഷം ജൂണിലാണ് കോടതി ശിക്ഷിച്ചത്. പ്രതികള്‍ക്ക് മതിയായ ശിക്ഷ ലഭിച്ചിട്ടില്ലെന്നും ഈ സാഹചര്യത്തില്‍ മേല്‍ക്കോടതിയില്‍ അപ്പീല്‍ പോകാന്‍ അനുമതി വേണമെന്നും ആവശ്യപ്പെട്ട് കേസ് അന്വേഷിച്ച സുപ്രിം കോടതി നിയമിച്ച പ്രത്യേക അന്വേഷണ സംഘം ഗുജറാത്ത് സര്‍ക്കാറിന് കത്തെഴുതിയിരുന്നു. എന്നാല്‍ ഈ കത്തിന് ഗുജറാത്ത് സര്‍ക്കാര്‍ മറുപടി നല്‍കിയിട്ടില്ല. സംസ്ഥാന സര്‍ക്കാറിന്റെ അനുമതിയില്ലാതെ അപ്പീല്‍ നല്കാന് സാധ്യമല്ലെന്ന നിലപാടിലാണ് എസ്.ഐ.ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."