പെരുന്നാള്‍ ദിനത്തില്‍ രോഗികള്‍ക്കൊപ്പം നടന്‍ ആസിഫലി
കണ്ണൂര്‍: പെരുന്നാള്‍ ദിനം രോഗികള്‍ക്കൊപ്പം ചെലവഴിക്കാന്‍ നടന്‍ ആസിഫലി ജില്ലാ ആശുപത്രിയിലെത്തി. ഖിദ്മ ചാരിറ്റബിള്‍ ട്രസ്റ്റ് ഒരുക്കിയ സ്‌നേഹ മധുരം പരിപാടിയില്‍ മുഖ്യാതിഥിയായാണ് ആസിഫലി രോഗികള്‍ക്കൊപ്പം പെരുന്നാള്‍ സന്തോഷം പങ്കുവച്ചത്.
രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും മധുര പലഹാര പായ്ക്കറ്റുകള്‍ വിതരണം ചെയ്ത യുവതാരം അവരുമായി കുശലാന്വേഷണം നടത്തിയും ആശ്വസിപ്പിച്ചും ആശുപത്രിയില്‍ ഒരുമണിക്കൂറോളം ചെലവഴിച്ചു. അവശരായ രോഗികള്‍ക്കൊപ്പം സെല്‍ഫിയെടുക്കാനും മടിച്ചില്ല. ദൈവം തങ്ങള്‍ക്കു നല്‍കിയ അനുഗ്രഹത്തിന്റെ വില മനസിലാക്കാന്‍ ആഘോഷവേളകളിലെ ആശുപത്രി സന്ദര്‍ശനങ്ങള്‍ കൊണ്ട് സാധിക്കുമെന്ന് ആസിഫലി പറഞ്ഞു.
ആശുപത്രി അധികൃതരും ജീവനക്കാരും ഭാര്യാ ബന്ധുക്കള്‍ക്കൊപ്പമെത്തിയ കണ്ണൂരിന്റെ മരുമകനു സ്‌നേഹോഷ്മളമായ സ്വീകരണമാണു നല്‍കിയത്. ജില്ലാ ആശുപത്രിയില്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ഖിദ്മ തുടര്‍ച്ചയായ 12ാം വര്‍ഷമാണു പെരുന്നാള്‍ ദിവസം സ്‌നേഹമധുരം പരിപാടിയൊരുക്കുന്നത്. ആയിരത്തോളം മധുര പലഹാര പായ്ക്കറ്റുകള്‍ വിതരണം ചെയ്ത പ്രവര്‍ത്തകര്‍ ആവശ്യമായവര്‍ക്കു ചികില്‍സാ സഹായങ്ങളും നല്‍കി.
ബി.കെ ഫസല്‍, ബി.പി ആശിഖ്, വി.വി മുനീര്‍, സി. ഇംതിയാസ്, എം. നൗഷാദ്, സി.പി അന്‍സാരി, കെ. മുഹമ്മദ് ഇഖ്ബാല്‍, മുഹമ്മദലി, ബി. അബ്ദുറഷീദ്, ഡോ. കെ.പി താജുദീന്‍, എം.പി ഷക്കീര്‍ സംസാരിച്ചു. കെ.വി അര്‍ഷദ്, റഫീഖ് ഓര്‍മ, കെ.പി തന്‍സീര്‍, ഹാരിസ് കാടാങ്കണ്ടി, എം.ആര്‍ നൗഷാദ്, സി.പി രഹ്ന, എം. സാബിറ, ഖദീജ ഇഖ്ബാല്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."