HOME
DETAILS

കെ.എസ്.ആര്‍.ടി.സിയെ നശിപ്പിക്കുന്നത് ജീവനക്കാരല്ല

  
backup
November 04 2019 | 21:11 PM

ksrtc-4-5-11-2019

ശമ്പളം കിട്ടാത്തതില്‍ പ്രതിഷേധിച്ച് ഒരുവിഭാഗം കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ നടത്തിയ സമരം യാത്രക്കാരെ ചെറുതായല്ല വലച്ചത്. തെക്കന്‍ ജില്ലകളില്‍ പണിമുടക്ക് സമരം രൂക്ഷമായി അനുഭവപ്പെട്ടു. അറുപത് ശതമാനത്തോളം ജീവനക്കാര്‍ പണിമുടക്കി. തെക്കന്‍ ജില്ലകളിലെ ജനങ്ങള്‍ യാത്രയ്ക്ക് പൂര്‍ണമായും ആശ്രയിക്കുന്നത് കെ.എസ്.ആര്‍.ടി.സിയെ ആണ്. നഗരങ്ങളില്‍ വലിയതോതില്‍ പ്രയാസം അനുഭവപ്പെട്ടില്ലെങ്കിലും ഗ്രാമപ്രദേശങ്ങളില്‍ യാത്രാക്ലേശം രൂക്ഷമായിരുന്നു. ബോണസിനും ആനുകൂല്യങ്ങള്‍ക്കുമായിരുന്നു നേരത്തെ ജീവനക്കാര്‍ സമരം നടത്തിയിരുന്നതെങ്കില്‍ ഇപ്പോഴത് നിത്യവൃത്തിക്ക് വേണ്ടിയുള്ള സമരമായി മാറിയിരിക്കുന്നു. അധ്വാനത്തിന്റെ കൂലിയാണ് ജീവനക്കാര്‍ ചോദിക്കുന്നത്. അതുപോലും നല്‍കാന്‍ കഴിയാത്തവിധം കെ.എസ്.ആര്‍.ടി.സി മാനേജ്‌മെന്റ് പരാജയപ്പെട്ടിരിക്കുകയാണ്.
ഒക്ടോബര്‍ മാസത്തെ ശമ്പളത്തിന് ഇനിയും ആഴ്ചകള്‍ വൈകുമെന്നാണ് കെ.എസ്.ആര്‍.ടി.സി പറയുന്നത്. ശമ്പളത്തെ മാത്രം ആശ്രയിച്ച് കഴിയുന്ന ജീവനക്കാരെ ഏറെ പ്രയാസപ്പെടുത്തുന്നതാണ് ഈ അവസ്ഥ. ഇതാണെങ്കിലാകട്ടെ ജീവനക്കാര്‍ വരുത്തിവച്ചതുമല്ല.
കഴിവുകെട്ട മാനേജ്‌മെന്റാണ് കാലങ്ങളായി കെ.എസ്.ആര്‍.ടി.സിയെ ഭരിക്കുന്നത്. പര്‍ച്ചേഴ്‌സിങ്ങിലെ ഭീമമായ വെട്ടിപ്പ്, ദുര്‍വ്യയങ്ങള്‍, സ്വകാര്യ ബസ് ലോബിക്കു വേണ്ടി നടത്തുന്ന കള്ളക്കളികള്‍, ഏറ്റവും കൂടുതല്‍ ലാഭകരമായി നടത്തിപ്പോന്നിരുന്ന അന്തര്‍സംസ്ഥാന സര്‍വിസ് പോലും ലോബികള്‍ക്കു വേണ്ടി തകര്‍ക്കല്‍, ഉദ്യോഗസ്ഥര്‍ ഭരണകക്ഷി രാഷ്ട്രീയക്കാരുമായുണ്ടാക്കുന്ന അവിശുദ്ധബന്ധം, അന്തര്‍സംസ്ഥാന റൂട്ടുകളെ നഷ്ടത്തിലാക്കല്‍ തുടങ്ങി നിരവധി കാര്യങ്ങളാണ് മാനേജ്‌മെന്റിന്റെ കെടുകാര്യസ്ഥതമൂലം ഉണ്ടാകുന്നത്. കെ.എസ്.ആര്‍.ടി.സിയുടെ ശക്തി തൊഴിലാളികളാണെന്ന് മാനേജ്‌മെന്റ് ഓര്‍ക്കുന്നില്ല. ഓപറേറ്റിങ് വിഭാഗത്തിനും മെക്കാനിക് വിഭാഗത്തിനും മാനേജ്‌മെന്റില്‍നിന്ന് കാലങ്ങളായി ഉണ്ടായിക്കൊണ്ടിരിക്കുന്നത് അവഗണനയാണ്. സംസ്ഥാനത്ത് ഏറ്റവും കുറഞ്ഞ വേതനം ലഭിക്കുന്ന വിഭാഗമാണ് കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍.
മാറിമാറി അധികാരത്തില്‍ വരുന്നവരുടെ കക്ഷി താല്‍പര്യങ്ങള്‍ക്കനുസൃതമായി നിലകൊള്ളുന്ന മാനേജ്‌മെന്റുകള്‍ സങ്കുചിതവും വ്യക്തിപരവുമായ ലാഭങ്ങള്‍ക്കു വേണ്ടി കെ.എസ്.ആര്‍.ടി.സിയെ ഉപയോഗപ്പെടുത്തുമ്പോള്‍ ആരും ചോദിക്കാനില്ലാത്ത അവസ്ഥയാണ്. ഇതാണ് കെ.എസ്.ആര്‍.ടി.സിയെ നാഥനില്ലാത്ത അവസ്ഥയില്‍ എത്തിച്ചത്. കെ.എസ്.ആര്‍.ടി.സിയെ തകര്‍ക്കാന്‍ ഉദ്യോഗസ്ഥ തലത്തില്‍തന്നെ ബോധപൂര്‍വമായ ശ്രമം നടക്കുന്നുണ്ടെന്ന് ആരോപിച്ചത് സി.പി.എം നേതാവ് ആനത്തലവട്ടം ആനന്ദനാണ്. ശമ്പളം വൈകുന്നതിനെതിരേ സി.ഐ.ടി.യു കഴിഞ്ഞ മാസം കെ.എസ്.ആര്‍.ടി.സി യൂനിറ്റുകള്‍ക്ക് മുന്നില്‍ നടത്തിയ സമരം ഉദ്ഘാടനം ചെയ്തുകൊണ്ടായിരുന്നു ആനത്തലവട്ടം ആനന്ദന്‍ അങ്ങനെ പറഞ്ഞത്. കഴിവുകെട്ട മാനേജ്‌മെന്റാണ് കെ.എസ്.ആര്‍.ടി.സിയില്‍ ഭരണം നടത്തുന്നതെന്നും അദ്ദേഹം പറയുകയുണ്ടായി.
സാമ്പത്തികാവസ്ഥ വളരെ പരിതാപകരമായതു കൊണ്ടാണ് ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കാന്‍ കഴിയാതെവരുന്നതെന്നാണ് വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ പറയുന്നത്. എന്നാല്‍ മന്ത്രിമാരുടെ ആഡംബരത്തിന് യാതൊരു കുറവുമില്ല. ആഴ്ചതോറും കാറിന്റെ ടയറുകള്‍ മാറ്റിക്കൊണ്ടിരിക്കുന്നത് മന്ത്രി എം.എം മണിയുടെ പതിവായിരിക്കുന്നു. കാണുന്നവര്‍ക്കെല്ലാം കാബിനറ്റ് റാങ്ക് പദവിയും സ്റ്റാഫും മറ്റ് ആനുകൂല്യങ്ങളും നല്‍കിക്കൊണ്ടിരിക്കുകയും ചെയ്യുന്നു.
മാസംതോറും ശമ്പള വിതരണത്തിനായി മാത്രം 90 കോടി രൂപ വേണം കെ.എസ്.ആര്‍.ടി.സിക്ക്. കെ.എസ്.ആര്‍.ടി.സിയുടെ കെടുകാര്യസ്ഥതക്ക് ഒരു അപവാദമായത് കഴിഞ്ഞ ജനുവരിയിലെ ശമ്പള വിതരണമാണ്. 25 വര്‍ഷത്തിനിടെ സര്‍ക്കാരില്‍നിന്ന് കടം വാങ്ങാതെ കെ.എസ്.ആര്‍.ടി.സി തന്നെ അവരുടെ വരുമാനത്തില്‍നിന്ന് ശമ്പളം നല്‍കുന്നത് ആദ്യമായിരുന്നു. ശബരിമലയിലെ മണ്ഡലകാല വരവും എം-പാനല്‍ ജീവനക്കാരെ പിരിച്ചുവിട്ടതും ലാഭകരമല്ലാത്ത സര്‍വിസുകള്‍ നിര്‍ത്തിവച്ചതിനാലുമായിരുന്നു ഈ നേട്ടമുണ്ടായത്. ഇത് തുടരുമെന്ന് ജീവനക്കാര്‍ ആശ്വസിച്ചിരിക്കുമ്പോഴാണ് ശമ്പളമുടക്കം ഒരശനിപാതമായി അവരുടെ ശിരസ്സിന് മുകളില്‍ പതിച്ചിരിക്കുന്നത്. കെ.എസ്.ആര്‍.ടി.സിയുടെ പിടിപ്പുകേടിന് ജീവനക്കാര്‍ എന്തു പിഴച്ചുവെന്ന് സുപ്രിംകോടതി തന്നെ ചോദിച്ചിട്ടുണ്ട്. ജീവനക്കാരുടെ പെന്‍ഷന്‍ കേസ് പരിഗണിക്കുമ്പോഴാണ് കോടതിയില്‍നിന്ന് ഈ പരാമര്‍ശം ഉണ്ടായത്. സുപ്രിംകോടതിയുടെ ചോദ്യം പൊതുമേഖലാ സ്ഥാപനങ്ങളുടെ നിലനില്‍പ്പിലും സംരക്ഷണത്തിലും താല്‍പര്യമുള്ള പൊതുസമൂഹവും ചോദിച്ചുകൊണ്ടിരിക്കുന്ന ചോദ്യങ്ങളാണ്.
കെ.എസ്.ആര്‍.ടി.സിയെ ലാഭത്തില്‍ എത്തിക്കേണ്ട, അതിലെ ജീവനക്കാര്‍ക്ക് ശമ്പളവും പെന്‍ഷനും നല്‍കി യാത്രക്കാര്‍ക്ക് സുഗമമായ യാത്രയൊരുക്കാനുള്ള പ്രാഗത്ഭ്യമെങ്കിലും മാനേജ്‌മെന്റ് ഭാഗത്തില്‍നിന്ന് ഉണ്ടാകണം. നിലവില്‍ കെ.എസ്.ആര്‍.ടി.സിയുടെ വരുമാനത്തില്‍ ഇടിവ് സംഭവിച്ചുകൊണ്ടിരിക്കുകയാണെന്നാണ് മന്ത്രി എ.കെ ശശീന്ദ്രന്‍ പറയുന്നത്. ഇതിന് ജീവനക്കാര്‍ എന്തുപിഴച്ചു? ഒരുദിവസത്തെ വരുമാനം മുടങ്ങിയാല്‍ പോലും അത് ശമ്പളത്തെ ബാധിക്കുംവിധം ഗുരുതരമായ അവസ്ഥയാണ് കെ.എസ്.ആര്‍.ടി.സിക്കുള്ളതെങ്കില്‍ എന്തിനാണ് ഇത്തരമൊരു മാനേജ്‌മെന്റിനെ സര്‍ക്കാര്‍ പൊറുപ്പിക്കുന്നത്.
കെ.എസ്.ആര്‍.ടി.സി പൊതുജനങ്ങളുടെ യാത്രാകാര്യത്തില്‍ വലിയ സഹായമാണ് ചെയ്യുന്നത്. പഴയകാലത്തില്‍നിന്ന് വ്യത്യസ്തമായി ആളുകള്‍ സ്വകാര്യ ബസുകള്‍ ഒഴിവാക്കി കെ.എസ്.ആര്‍.ടി.സിയെതന്നെ ആശ്രയിച്ചുകൊണ്ടിരിക്കുന്നു. ഇത് ഇല്ലാതായാല്‍ കുത്തകകളായിരിക്കും റോഡ് ഗതാഗതം കൈയടക്കുക. സാധാരണക്കാരന് സുരക്ഷിതത്വവും ചെലവ് കുറഞ്ഞതുമായ യാത്ര പ്രദാനം ചെയ്യുന്ന കെ.എസ്.ആര്‍.ടി.സി നിലനില്‍ക്കേണ്ടത് പൊതുസമൂഹത്തിന്റെ ആവശ്യമാണ്. വലിയൊരു സാമൂഹിക ഉത്തരവാദിത്വവും കൂടിയാണ് ഇതുവഴി കെ.എസ്.ആര്‍.ടി.സി നിര്‍വഹിക്കുന്നത്. അത് അവസാനിക്കാന്‍ പാടില്ല. അവസാനിപ്പിക്കേണ്ടത് മാനേജ്‌മെന്റിലെ കെടുകാര്യസ്ഥതയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  8 hours ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  8 hours ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  8 hours ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  9 hours ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  9 hours ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  9 hours ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  9 hours ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  10 hours ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  10 hours ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  10 hours ago