സി.പി.എം പ്രവര്‍ത്തകര്‍ക്ക് യു.എ.പി.എ: ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും
കോഴിക്കോട്: സി.പി.എം പ്രവര്‍ത്തകരായ വിദ്യാര്‍ഥികളെ യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്ത കേസില്‍ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും. കോഴിക്കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ഹരജി പരിഗണിക്കുന്നത്. ഇന്നലെ ഹരജി പരിഗണിച്ചപ്പോള്‍ യു.എ.പി.എ ചുമത്തിയത് പുനഃപരിശോധിക്കണമെന്ന് പ്രതിഭാഗം ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം പരിശോധിക്കാന്‍ സമയം വേണമെന്നാണ് പ്രോസിക്യൂഷന്റെ നിലപാട്. ഇതേതുടര്‍ന്നാണ് അറസ്റ്റിലായ അലന്‍ ഷുഹൈബ്, താഹ ഫസല്‍ എന്നിവരുടെ ജാമ്യാപേക്ഷ ഇന്നത്തേക്ക് മാറ്റിയത്.
യുവാക്കളെ അറസ്റ്റ് ചെയ്ത നടപടി പോലീസിന്റെ അതിക്രമത്തിന് ഉദാഹരണമാണെന്നും വിദ്യാര്‍ത്ഥികളുടെ ഭാവി ഇല്ലാതാകുമെന്നും പ്രതിഭാഗം അഭിഭാഷകന്‍ ചൂണ്ടിക്കാട്ടിയിരുന്നു. വിദ്യാര്‍ത്ഥികളില്‍ നിന്ന് ഒന്നും പിടിച്ചെടുത്തിട്ടില്ല. ഈ സാഹചര്യത്തില്‍ യു.എ.പി.എ വകുപ്പ് ചുമത്തിയത് പുനപരിശോധിക്കണമെന്നും പ്രതിഭാഗം അഭിഭാഷകന്‍ എം.കെ ദിനേശന്‍ കോടതിയില്‍ പറഞ്ഞു. യു.എ.പി.എ പിന്‍വലിക്കണമെന്ന് സി.പി.എം നേതൃത്വം ഉള്‍പ്പെടെ ആവശ്യപ്പെടുമ്പോഴും പ്രതികള്‍ക്ക് മാവോയിസ്റ്റ് ബന്ധമുണ്ടെന്ന് റിപ്പോര്‍ട്ട് തന്നെയാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ നല്‍കിയത്. ഇതേനിലപാട് തന്നെയാവും ഇന്നും പ്രോസിക്യൂഷന്‍ സ്വീകരിക്കുക.
kerala uapa arrest, bail plea will consider today
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."