മിസോറം ഗവര്‍ണറായി ശ്രീധരന്‍ പിള്ള ഇന്ന് സത്യപ്രതിജ്ഞ ചെയ്യും
ഐസ്വാള്‍: മിസോറം ഗവര്‍ണറായി ബി.ജെ.പി കേരളാ അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ള ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. ഇന്നലെ മിസോറമിലെ ലങ് പോയ് വിമാനത്താവളത്തിലെത്തിയ അദ്ദേഹത്തെ ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കിയാണ് അദ്ദേഹത്തെ സ്വീകരിച്ചത്. കുടംബാംഗങ്ങളും അടുത്ത ബന്ധുക്കളും അദ്ദേഹത്തോടൊപ്പം ഉണ്ട്. രാവിലെ 11.30ന് അദ്ദേഹം സത്യപ്രതിജ്ഞ ചെയ്ത് ഗവര്‍ണര്‍ സ്ഥാനം ഏറ്റെടുക്കും. ഐസ്വാള്‍ രാജ്ഭവനില്‍ നടക്കുന്ന ചടങ്ങില്‍ ഗുവാഹത്തി ഹൈക്കോടതി ചീഫ് ജസ്റ്റിസ് സത്യവാചകം ചൊല്ലിക്കൊടുക്കും. ചടങ്ങില്‍ പങ്കെടുക്കാനായി പിള്ളയുടെ കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും ഉള്‍പ്പെടെ മുപ്പതോളം പേര്‍ കേരളത്തില്‍ നിന്നെത്തുന്നുണ്ട്.
ഒക്ടോബര്‍ 25 നാണ് ശ്രീധരന്‍ പിള്ളയെ മിസോറം ഗവര്‍ണറായി നിയമിച്ചുള്ള വിജ്ഞാപനം പുറത്തിറക്കിയത്. ബിജെപി സംസ്ഥാന അധ്യക്ഷ പദവിയിലെ കാലാവധി ഈ മാസം തീരാനിരിക്കെ ആണ് അദ്ദേഹത്തെ ഗവര്‍ണറായി നിയമിച്ചിരിക്കുന്നത്. വക്കം പുരുഷോത്തമനും കുമ്മനം രാജശേഖരനും ശേഷം മിസോറാം ഗവര്‍ണറായി സ്ഥാനമേല്‍ക്കുന്ന മൂന്നാമത്തെ മലയാളിയാണ് ശ്രീധരന്‍ പിള്ള.
Kerala BJP chief Pillai to take oath as Mizoram Governor Today
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."