HOME
DETAILS

യോഗി സര്‍ക്കാരിന്റെ വിവാദങ്ങളുടെ നൂറുദിനങ്ങള്‍

  
backup
June 27 2017 | 20:06 PM

%e0%b4%af%e0%b5%8b%e0%b4%97%e0%b4%bf-%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b0%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%b5%e0%b4%bf%e0%b4%b5

ലഖ്‌നൗ. സംഘര്‍ഷ ഭരിതമായ 100 ദിനങ്ങളിലൂടെയാണ് യോഗി ആദിത്യ നാഥിന്റെ നേതൃത്വത്തിലുള്ള ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ കടന്നുപോയത് പമ്പ്ഉടമകൊള്ള ചെയ്യപ്പെട്ടത് ,വ്യാപാരിയുടെ കൊലപാതകം ,ജ്വല്ലറിയില്‍ മോഷണം,രാഷ്ട്രീയ നേതാവിന്റെ കൊലപാതകം ,പൊലിസ് കോണ്‍സ്റ്റബിളിന് വെടിയേറ്റത് ,രണ്ട് പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ ഒരു കുടുംബത്തിലെ നാല്‌പേര്‍ കൊല്ലപ്പെട്ടത് ,സഹാറന്‍പൂര്‍ സംഘര്‍ഷം തുടങ്ങിയ പ്രശ്‌നങ്ങളാണ് യോഗി സര്‍ക്കാരിനെ അലട്ടുന്നത്.

അധികാരമേല്‍ക്കുമ്പോള്‍ സംസ്ഥാനത്തിന്റെ ക്രമസമാധാന രംഗം ഉടച്ചുവാര്‍ക്കുമെന്നായിരുന്നു പ്രഖ്യാപിച്ചിരുന്നതെങ്കിലും ആഭ്യന്തര രംഗം കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്ന് 100 ദിനത്തിന്റെ 'നേട്ടമായി' പ്രാദേശിക മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. അതേസമയം 100ദിനം പൂര്‍ത്തീകരിച്ച സാഹചര്യത്തില്‍ സംസ്ഥാന ഭരണം കര്‍ശനമാക്കാനാണ് മുഖ്യമന്ത്രിയുടെ തീരുമാനമെന്നാണ് വിവരം. ക്രമസമാധാന രംഗത്ത് പൊലിസിന് പ്രത്യേക മാര്‍ഗ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. കുറ്റകൃത്യങ്ങള്‍ പരമാവധി കുറയ്ക്കാനായി നിയമ വ്യവസ്ഥ കര്‍ക്കശമാക്കാനാണ് മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയത്.

സ്ത്രീ സുരക്ഷ ലക്ഷ്യം വച്ച് സര്‍ക്കാര്‍ രൂപം കൊടുത്ത ആന്റി റോമിയോ സ്‌ക്വാഡ് പ്രവര്‍ത്തനം സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കുന്ന തരത്തിലേക്ക് മാറിയത് വലിയ വിമര്‍ശനങ്ങള്‍ക്കാണ് ഇടയാക്കിയത്. കന്നുകാലികളെ അറക്കുന്നത് നിരോധിച്ചുകൊണ്ടുള്ള ഉത്തരവ് ഈ രംഗത്ത് ജോലി ചെയ്യുന്നവരുള്‍പ്പെടെയുള്ളവരെ പ്രതിസന്ധിയിലാക്കി. മാംസം കയറ്റുമതി ചെയ്യുന്ന വന്‍ബിസിനസ് സ്ഥാപനങ്ങള്‍ അടച്ചുപൂട്ടിയതോടെ സംസ്ഥാന വരുമാനത്തില്‍ വലിയ തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്.
അതേസമയം ലോണ്‍ എഴുതി തള്ളല്‍, നിര്‍ധനര്‍ക്ക് സൗജന്യമായി വൈദ്യുതി കണക്ഷന്‍ നല്‍കല്‍, ഭൂമാഫിയകളെ തടയാന്‍ പ്രത്യേക ടാസ്‌ക് ഫോഴ്‌സ്, കേന്ദ്ര സര്‍ക്കാര്‍ തുടങ്ങിയവ നേട്ടമായി വിലയിരുത്തുന്നു.

സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കിയ പ്രധാന 10 കുറ്റകൃത്യങ്ങള്‍

മെയ്-2: യോഗി ആദിത്യനാഥ് അധ്യക്ഷനായ ഹിന്ദു യുവവാഹിനി പ്രവര്‍ത്തകര്‍ ബുലന്ദഹാറിനടുത്ത സോഹി ഗ്രാമത്തില്‍ മധ്യവയസ്‌കനായ മുഹമ്മദ് ഗുലാമിനെ ക്രൂരമായി മര്‍ദിച്ചു. രജപുത്ര യുവതി ഒരു മുസ്്‌ലിം യുവാവിനൊപ്പം ഒളിച്ചോടിപ്പോയെന്ന കുറ്റം ആരോപിച്ചാണ് നിരപരാധിക്കു നേരെ ആക്രമണമുണ്ടായത്.
മെയ്-9: ലഖ്‌നൗവിലെ രാംവിഹാര്‍ കോളനിയില്‍ പ്രതിരോധ വകുപ്പിലെ ഒരുമുന്‍ജീവനക്കാരന്റെ രണ്ട് പെണ്‍കുട്ടികളെ കഴുത്തറുത്ത് കൊലപ്പെടുത്തി
മെയ്-15: മഥുര നഗരത്തിലെ ഹോളി ഗേറ്റ് മാര്‍ക്കറ്റില്‍ ജ്വല്ലറി ഉടമകളായ രണ്ടുപേര്‍ പട്ടാപ്പകല്‍ വെടിയേറ്റുമരിച്ചു. രണ്ടുപേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു.
മെയ്-15: ബദുവാനിലെ സെയ്ദാപൂരില്‍ ദമ്പതികളെ കൊലപ്പെടുത്തി. ഇരുവരും വ്യത്യസ്ത ജാതിയില്‍പെട്ടവരായതാണ് കൊലക്ക് കാരണമായത്.
മെയ്-17: 2007 കര്‍ണാടക കേഡറിലുള്ള ഐ.പി.എസ് ഓഫിസര്‍ മീരാ ഭായ് മാര്‍ഗില്‍ ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ടു
മെയ്-21: നിയമം കൈയ്യിലെടുത്ത് മീററ്റില്‍ യുവവാഹിനി പ്രവര്‍ത്തകര്‍ ദമ്പതികളെ വീട്ടില്‍ നിന്ന് വിളിച്ചിറക്കി സദാചാര പൊലിസ് ചമഞ്ഞ് മര്‍ദിച്ച സംഭവം വിവാദത്തിനിടയാക്കി
മെയ്-22: മൗ ജില്ലയിലെ നസീര്‍പൂര്‍ ഗ്രാമത്തില്‍ മുസ്്‌ലിം പണ്ഡിതനെ അജ്ഞാത തോക്കുധാരികള്‍ വെടിവച്ച് കൊലപ്പെടുത്തി
ജൂണ്‍ 1: പട്ടാപ്പകല്‍ ബറേലിയിലെ ബി.ജെ.പിയുടെ ന്യൂനപക്ഷ വിഭാഗം ഉപാധ്യക്ഷന്‍ റഈസ് അഹമ്മദ് വെടിയേറ്റു മരിച്ചു.
ജൂണ്‍ 23: ഓടിക്കൊണ്ടിരുന്ന കാറില്‍ പീഡിപ്പിച്ച ശേഷം 19കാരിയെ പുറത്തേക്ക് വലിച്ചെറിഞ്ഞ് കൊലപ്പെടുത്തി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുരന്ത ബാധിതരെ എയര്‍ലിഫ്റ്റ് ചെയ്തതിന് 132.62 കോടി, കേന്ദ്ര നടപടി ദൗർഭാഗ്യകരം; കേന്ദ്രം കേരളത്തോട് സ്വീകരിക്കുന്നത് ശത്രുതാപരമായ നിലപാട്; രമേശ് ചെന്നിത്തല

Kerala
  •  19 minutes ago
No Image

ദേശീയ ദിനാഘോഷങ്ങള്‍ക്കൊരുങ്ങി ബഹ്റൈൻ 

bahrain
  •  34 minutes ago
No Image

വയനാട് പുനരധിവാസം; സംസ്ഥാന സർക്കാരിനെതിരെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

Kerala
  •  an hour ago
No Image

പട്ടാള നിയമം തിരിച്ചടിച്ചു; ദക്ഷിണ കൊറിയന്‍ പ്രസിഡന്റിനെ പുറത്താക്കി പാര്‍ലമെന്റ്

International
  •  an hour ago
No Image

ഭരണഘടനയല്ല, മനുസ്മൃതിയാണ് ബി.ജെ.പിയുടെ നിയമസംഹിത; യുവാക്കള്‍ വിരല്‍ മുറിച്ച ഏകലവ്യന്റെ അവസ്ഥയില്‍; രൂക്ഷവിമര്‍ശനവുമായി രാഹുല്‍

National
  •  2 hours ago
No Image

വിഴിഞ്ഞം വയബിലിറ്റി ഗ്യാപ്പ് ഫണ്ട് ഗ്രാന്റ് ആയി നല്‍കാന്‍ ഇടപെടണം; പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി

Kerala
  •  3 hours ago
No Image

തമിഴ്‌നാട് കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് ഇ.വി.കെ.എസ് ഇളങ്കോവന്‍ അന്തരിച്ചു

National
  •  3 hours ago
No Image

ആരാധനാലയ നിയമംനിലനില്‍ക്കെയാണ് ഇതെല്ലാം...; സംഘ്പരിവാര്‍ അവകാശവാദം ഉന്നയിക്കുന്ന ഇന്ത്യയിലെ മസ്ജിദുകള്‍

Trending
  •  4 hours ago
No Image

കേന്ദ്രസമീപനം നിരാശാജനകം; വയനാടിന് പാക്കേജ് വേണം; പാര്‍ലമെന്റ് വളപ്പില്‍ കേരളത്തിലെ എം.പിമാരുടെ പ്രതിഷേധം

Kerala
  •  4 hours ago
No Image

ഓപ്പണ്‍ എ.ഐയ്‌ക്കെതിരെ വെളിപ്പെടുത്തല്‍ നടത്തിയ മുന്‍ ജീവനക്കാരന്‍ മരിച്ച നിലയില്‍; ആത്മഹത്യയെന്ന് നിഗമനം

International
  •  4 hours ago