വാളയാര്‍ കേസില്‍ സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കാന്‍ സി.ബി.ഐ അന്വേഷണം പ്രഖ്യാപിക്കുംവരേ സമരവുമായി കോണ്‍ഗ്രസ്: ഇന്ന് ജില്ലയില്‍ യു.ഡി.എഫ് ഹര്‍ത്താല്‍
പാലക്കാട്: വാളയാര്‍ കേസില്‍ സര്‍ക്കാരിനെയും സി.പി.എമ്മിനെയും പ്രതിക്കൂട്ടിലാക്കാന്‍ യു.ഡി.എഫും ബി.ജെ.പിയും ഒരുപോലെ രംഗത്ത്. കേസില്‍ സി.ബി.ഐ അന്വേഷണം പ്രഖ്യാപിക്കുംവരേ സമരം പ്രഖ്യാപിച്ചിരിക്കുകയാണ് കോണ്‍ഗ്രസ്. സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ഇന്നലെ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പളളി രാമചന്ദ്രന്റെ നേതൃത്വത്തില്‍ പാലക്കാട് ഏകദിന ഉപവാസം നടത്തിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായി ഇന്ന് പാലക്കാട് ജില്ലയില്‍ യു.ഡി.എഫ് ഹര്‍ത്താല്‍ തുടങ്ങി. രാവിലെ ആറുമുതല്‍ വൈകീട്ട് ആറുവരെയാണ് ഹര്‍ത്താല്‍.
അന്വേഷണം ആവശ്യപ്പെട്ട് അട്ടപ്പളളം ആക്ഷന്‍ കമ്മിറ്റയുടെ നേതൃത്വത്തില്‍ നാട്ടുകാരുടെ റിലേ സത്യഗ്രഹവും തുടരുകയാണ്. ഇതേ ആവശ്യമുന്നയിച്ച് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന് നയിക്കുന്ന പദയാത്രക്ക് നാളെ വാളയാറില്‍ തുടക്കമാകുന്നത്. കേസില്‍ പ്രതിരോധത്തിലായ സി.പി.എം നേതൃത്വം പ്രതികരിക്കാന്പോലുമാകാതെ കുഴങ്ങിയിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."