കൊല്ലപ്പെട്ട ഐ.എസ് നേതാവ് ബഗ്ദാദിയുടെ സഹോദരി തുര്‍ക്കിയുടെ പിടിയില്‍
അങ്കാറ: യു.എസ് സൈനികനടപടിക്കിടെ കൊല്ലപ്പെട്ട ഐ.എസ് നേതാവ് അബൂബക്കര്‍ അല്‍ ബഗ്ദാദിയുടെ സഹോദരിയെ പിടികൂടിയതായി തുര്‍ക്കി. തുര്‍ക്കി നഗരമായ അസാസിനടുത്തുവച്ചാണ് 65 കാരിയായ റസ്മിയ അവാദിനെ പിടികൂടിയത്. ബഗ്ദാദിയുടെ മൂത്ത സഹോദരിയാണ് റസ്മിയ. രാജ്യാന്തര ഭീകരപ്രസ്ഥാനമായ ഐ.എസിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ റസ്മിയയില്‍ നിന്ന് ലഭിച്ചേക്കുമെന്ന് തുര്‍ക്കി ഏജന്‍സികള്‍ കരുതുന്നതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ചെയ്തു.
തുര്‍ക്കിയില്‍ ഭര്‍ത്താവിനും അഞ്ചുമക്കള്‍ക്കുമൊപ്പം കഴിയുകയായിരുന്നു റസ്മിയ. പിടിയിലാവുമ്പോള്‍ റസ്മിയക്കൊപ്പം അഞ്ചുമക്കളും ഭര്‍ത്താവും ഉണ്ടായിരുന്നതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട്‌ചെയ്തു. എന്നാല്‍, ഐ.എസ് രൂപീകരിച്ച് ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ശേഷം ബഗ്ദാദിയുമായി ഇവര്‍ ബന്ധം സ്ഥാപിച്ചിരുന്നോ എന്നതുസംബന്ധിച്ച് വ്യക്തതയില്ല.
Turkey captures sister of dead IS leader in Syria: Turkish official
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."