HOME
DETAILS

മണപ്പുറത്ത് പൊലിസ് എയ്ഡ് പോസ്റ്റ് ആരംഭിച്ചു

  
backup
August 06 2016 | 20:08 PM

%e0%b4%ae%e0%b4%a3%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%81%e0%b4%b1%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%aa%e0%b5%8a%e0%b4%b2%e0%b4%bf%e0%b4%b8%e0%b5%8d-%e0%b4%8e%e0%b4%af%e0%b5%8d%e0%b4%a1




ആലുവ: ശിവരാത്രി മണപ്പുറത്ത് ആരംഭിച്ച പൊലിസ് എയ്ഡ് പോസ്റ്റ് അന്‍വര്‍ സാദത്ത് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ലിസി എബ്രഹാം, റൂറല്‍ ജില്ലാ പോലീസ് മേധാവി പി.എന്‍. ഉണ്ണിരാജന്‍, നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ സി. ഓമന, മനോജ് കൃഷ്ണന്‍, രാജീവ് സക്കറിയ. ജെറോം മൈക്കിള്‍, ശ്യാം പത്മനാഭന്‍, സെബി വി. ബാസ്റ്റ്യന്‍, കെ. ജയകുമാര്‍, പി.എം. മൂസാക്കുട്ടി, ശ്യാം പത്മനാഭന്‍, പി.സി. ആന്റണി, സി.ഐ വിശാല്‍ ജോണ്‍സണ്‍, എസ്.ഐ ഹണി കെ. ദാസ്, ദേവസ്വം ഉദ്യോഗസ്ഥര്‍ എന്നിവരും യോഗത്തില്‍ സംസാരിച്ചു.
സാമൂഹ്യവിരുദ്ധ ശല്യം നേരിടാന്‍ പൊലീസ് എയ്ഡ് പോസ്റ്റ് ആരംഭിക്കുമെന്ന അധികൃതരുടെ വാഗ്ദാനം പത്ത് മാസത്തിന് ശേഷമാണ് യാഥാര്‍ത്ഥ്യമായത്. തിരുവിതാംകൂര്‍ ദേവസ്വം അഡ്മിനിസ്‌ട്രേഷന്‍ ഓഫീസ് കെട്ടിടത്തിന് മുകളില്‍ ദേവസ്വം പത്ത് ലക്ഷം രൂപ ചെലവഴിച്ച് നിര്‍മ്മിച്ച കെട്ടിടത്തില്‍ ഇന്നലെ രാവിലെയാണ് എയ്ഡ് പോസ്റ്റ് തുറന്നത്.എയ്ഡ്‌പോസ്റ്റില്‍ ഫോണ്‍ ഇല്ലെങ്കിലും വയര്‍ലെസ് സെറ്റ് ഒരുക്കിയിട്ടുണ്ട്. കഴിഞ്ഞ ഒക്ടോബറില്‍ മണപ്പുറത്തേക്കുള്ള സ്ഥിരംനടപ്പാലം ശിലാസ്ഥാപന വേളയില്‍ ആഭ്യന്തര മന്ത്രിയായിരുന്ന രമേശ് ചെന്നിത്തലയാണ് പൊലീസ് എയ്ഡ്‌പോസ്റ്റ് ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചത്.
ദേവസ്വം സൗകര്യം നല്‍കിയാല്‍ പാലം ഉദ്ഘാടനത്തിന് മുമ്പേ തുറക്കാമെന്നായിരുന്നു വാഗ്ദാനം. ഇതനുസരിച്ച് ദേവസ്വം അഡ്മിനിസ്‌ട്രേഷന്‍ കെട്ടിടത്തിന് മുകളില്‍ സൗകര്യമൊരുക്കിയെങ്കിലും വാഗ്ദാനം നടപ്പായില്ല. പൊലീസിലെ അംഗബല കുറവും എയ്ഡ്‌പോസ്റ്റ് കെട്ടിടത്തിന്റെ രണ്ടാം നിലയിലായതും പൊലീസിന് പദ്ധതിയോട് താത്പര്യമില്ലാതാക്കി. ഇത് പരിഹരിക്കാന്‍ ജനപ്രതിനിധികളും ശ്രമിക്കാതിരുന്നതോടെ പദ്ധതി അവതാളത്തിലായി. ഇതിനിടയില്‍ പാലത്തിന്റെ ഉദ്ഘാടനവും നടന്നു.കര്‍ക്കിടക വാവുബലി ഒരുക്കം വിശദീകരിക്കാന്‍ ദേവസ്വം ബോര്‍ഡ് അംഗം അജയ് തറയില്‍ വിളിച്ചുചേര്‍ത്ത പത്രസമ്മേളനത്തില്‍ മണപ്പുറം പാലത്തില്‍ സാമൂഹ്യവിരുദ്ധ ശല്യമായതിനാല്‍ ആരാധനക്ക് ശേഷം പാലം അടച്ചിടണമെന്ന് ആവശ്യമുന്നയിച്ചിരുന്നു. മാത്രമല്ല, പാലം ദേവസ്വത്തിന് കൈമാറണമെന്ന ഹൈക്കോടതി ഉത്തരവ് നടപ്പാക്കണമെന്നും ആവശ്യപ്പെട്ടു. കോടതി ഉത്തരവ് നടപ്പാക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്ന് ക്ഷേത്ര ഉപദേശക സമിതിയും പ്രഖ്യാപിച്ചതോടെ എയ്ഡ് പോസ്റ്റ് തുറക്കാതെ നിവൃത്തിയില്ലെന്നായി. തുടര്‍ന്നാണ് യുദ്ധകാലടിസ്ഥാനത്തില്‍ നടപടിയായത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രാജ്യത്തെ ഏറ്റവും മികച്ച അഞ്ചാമത്തെ പൊലിസ് സ്റ്റേഷനെന്ന നേട്ടം കൈവരിച്ച് ആലത്തൂര്‍ പൊലിസ് സ്റ്റേഷന്‍

Kerala
  •  10 days ago
No Image

ചന്ദ്രബാബു നായിഡുവിന്റെ അറസ്റ്റിലേക്ക് നയിച്ച കേസ് അന്വേഷിച്ച ഐ.പി.എസ് ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍

National
  •  10 days ago
No Image

ഹൈക്കോടതി ജീവനക്കാർ ഇനി ഓഫിസ് സമയത്ത് മൊബൈൽ ഫോൺ ഉപയോഗിക്കേണ്ട; ഉത്തരവിറക്കി രജിസ്ട്രാർ ജനറൽ

Kerala
  •  10 days ago
No Image

ഡൽഹി ജുമാമസ്ജിദിലും സർവേ നടത്തണം എ.എസ്.ഐ ക്ക് കത്തയച്ച് ഹിന്ദുസേന ദേശീയ അധ്യക്ഷൻ വിഷ്ണു ഗുപ്ത

Kerala
  •  10 days ago
No Image

ഓവുചാലിലേക്ക് ഒഴുകിയെത്തിയത് ഡീസൽ; എലത്തൂരില്‍ ഇന്ധന ചോര്‍ച്ച, പ്രതിഷേധം

Kerala
  •  10 days ago
No Image

കുവൈത്തിൽ ഡ്രൈവിംഗ് ടെസ്റ്റ് അപ്പോയന്‍റ്മെന്‍റ് ബുക്കിംഗ് ഇനി സഹേൽ ആപ്പിലൂടെയും

Kuwait
  •  10 days ago
No Image

മൂന്ന് മണിക്കൂർ വൈകി; തകരാർ പരിഹരിച്ച് വന്ദേ ഭാരത് യാത്ര തുടങ്ങി; അങ്കമാലിയിൽ പ്രത്യേക സ്റ്റോപ്പ് അനുവദിച്ചു

Kerala
  •  10 days ago
No Image

പോസ്റ്റ് മോർട്ടത്തിൽ വിഷ്ണു മരിച്ചത് തലക്കടിയേറ്റ്; ആതിരക്കും ബന്ധുക്കൾക്കുമെതിരെ കൊലക്കുറ്റം ചുമത്തി

Kerala
  •  10 days ago
No Image

നാലാമത് ഹജ്ജ് സമ്മേളനം ജനുവരി 13 മുതൽ 16 വരെ ജിദ്ദ ‘സൂപ്പർ ഡോമി’ൽ

Saudi-arabia
  •  10 days ago
No Image

പുതുവർഷം: കുവൈത്തിൽ ജനുവരി 1,2 തിയതികളിൽ പൊതുഅവധി

Kuwait
  •  10 days ago