സുവര്‍ണ പഞ്ചിന് സോണിയ ചാഹലും
ന്യൂഡല്‍ഹി: മേരികോമിന് പിന്നാലെ ഇടിക്കൂട്ടില്‍ സോണിയ ചാഹലും വനിതാ ബോക്സിങ് ലോകചാംപ്യന്‍ഷിപ്പിന്റെ ഫൈനലില്‍ പ്രവേശിച്ചു.
57 കിലോഗ്രാം വിഭാഗം സെമി ഫൈനലില്‍ ഉത്തര കൊറിയയുടെ ജോ സണ്‍ ഹ്വായെ ഇടിച്ചിട്ടാണ് സോണിയ ഫൈനല്‍ പഞ്ചിന് യോഗ്യത നേടിയത്. എകപക്ഷീയ പോരാട്ടത്തിലായിരുന്നു ഹരിയാന ബോക്സര്‍ അരങ്ങേറ്റ ലോക ചാംപ്യന്‍ഷിപ്പില്‍ തന്നെ ഫൈനലില്‍ എത്തിയത്. പോരാട്ടത്തിന്റെ തുടക്കത്തില്‍ പോയിന്റ് നേടാനും ആധിപത്യം സ്ഥാപിക്കാനും സോണിയ ശ്രമിച്ചില്ല.
കൊറിയന്‍ താരത്തിന്റെ കൗണ്ടര്‍ പഞ്ചിങ് ശൈലിയെ ആക്രമണത്തിന് മുതിരാതെ സോണിയ എതിരാളിയെ പ്രകോപിപ്പിച്ചു. രണ്ടാം റൗണ്ടില്‍ മിന്നലാക്രമണം പുറത്തെടുത്തെങ്കിലും പതറി. എന്നാല്‍, കൃത്യമായ പഞ്ചുകള്‍ പ്രയോഗിച്ചു സോണിയ എതിരാളിയെ വിറപ്പിച്ചു. മൂന്നാം റൗണ്ടില്‍ മികച്ച ആക്രമണവുമായി സോണിയ മുന്നേറി.
ക്ലീന്‍ പഞ്ചുകള്‍ നിറഞ്ഞ മൂന്നാം റൗണ്ട്. മൂന്നാം റൗണ്ടിന്റെ അവസാനം സോണിയ ചാഹല്‍ പ്രതിരോധത്തിലേക്കു വലിഞ്ഞപ്പോള്‍ കൊറിയന്‍ താരം ആധിപത്യം സ്ഥാപിക്കാന്‍ ശ്രമിച്ചു.
കനത്ത പഞ്ചുകളുമായി സോണിയ പോരാട്ടം തിരിച്ചു പിടിച്ചു. 64 കിലോഗ്രാം വിഭാഗത്തില്‍ ഇന്ത്യയുടെ സിമ്രാന്‍ജിത് കൗര്‍ വെങ്കലം നേടി. സെമിയില്‍ ചൈനയുടെ ഡാന്‍ ഡൗവിനോടാണ് പൊരുതിത്തോറ്റത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."