പരിശീലകസ്ഥാനത്തേക്ക് അപേക്ഷിക്കാന്‍ രവി ശാസ്ത്രിയും
ന്യൂഡല്‍ഹി: ഇന്ത്യന്‍ പരിശീലകന്‍ സ്ഥാനത്തേക്കുള്ള അപേക്ഷിക്കാനൊരുങ്ങി രവി ശാസ്ത്രി. നേരത്തെ ടീം മാനേജറായി പ്രവര്‍ത്തിച്ചിട്ടുള്ള ശാസ്ത്രി അപ്രതീക്ഷിതമായിട്ടാണ് പരിശീലകസ്ഥാനത്തേക്ക് അപേക്ഷിക്കുമെന്ന് വ്യക്തമാക്കിയത്. അനില്‍ കുംബ്ലെ രാജിവച്ച ഒഴിവിലേക്കാണ് നിയമനം.
പരിശീലക സ്ഥാനത്തേക്ക് അപേക്ഷ സമര്‍പ്പിച്ചവരുടെ കാര്യത്തില്‍ ബി.സി.സി.ഐ പൂര്‍ണ തൃപ്തിയില്ല. ഇക്കാരണത്താല്‍ അപേക്ഷാതിയതി നീട്ടിയിരുന്നു. നേരത്തെ വീരേന്ദര്‍ സെവാഗ് പരിശീലകനാവുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ ശാസ്ത്രി രംഗത്തെത്തിയതോടെ ഇതിനുള്ള സാധ്യത കുറവാണ്. നേരത്തെ ടീം മാനേജറായി പ്രവര്‍ത്തിച്ചതും നായകന്‍ വിരാട് കോഹ്‌ലിക്ക് അദ്ദേഹത്തോടുള്ള താല്‍പര്യവും ശാസ്ത്രിക്ക് ഗുണം ചെയ്യും.
സ്റ്റാര്‍ സ്‌പോര്‍ട്‌സുമായി കമന്റേറ്റര്‍ കരാറുള്ള ശാസ്ത്രി ഇപ്പോള്‍ ലണ്ടനിലാണ്. തിരിച്ചെത്തുന്നതോടെ അദ്ദേഹം അപേക്ഷ ബി.സി.സി.ഐക്ക് സമര്‍പ്പിക്കും. ഡോഡ ഗണേഷ്, ലാല്‍ചന്ദ് രജ്പുത്, ടോം മൂഡി, റിച്ചാര്‍ഡ് പൈബസ്, എന്നിവരും പരിശീലക സ്ഥാനത്തേക്ക് അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്.
അതേസമയം ബി.സി.സി.ഐ ഉപദേശക സമിതി അംഗങ്ങളുടെ നിലപാടും പരിശീലകനെ നിയമിക്കുന്നതില്‍ നിര്‍ണായകമാവും. സച്ചിന്‍ ടെണ്ടുല്‍ക്കര്‍, സൗരവ് ഗാംഗുലി, വി.വി.എസ് ലക്ഷമണ്‍ എന്നിവരടങ്ങുന്ന സമിതിക്ക് ശാസ്ത്രി പരിശീലകനാവുന്നതിനോട് താല്‍പര്യവുമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."