അട്ടപ്പാടിയിലേത് ഏറ്റുമുട്ടല്‍ തന്നെ, ജുഡീഷ്യല്‍ അന്വേഷണം വേണം: സി.പി.ഐ സംഘത്തിന്റെ റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് കൈമാറി
തിരുവനന്തപുരം: അട്ടപ്പാടിയിലെ മാവോവാദി ഏറ്റുമുട്ടലുണ്ടായ പ്രദേശം സന്ദര്‍ശിച്ച സി.പി.ഐ വസ്തുതാന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് മുഖ്യമന്ത്രി പിണറായി വിജയന് സി.പി.ഐ കൈമാറി. നിയമ സഭയില്‍ വെച്ചാണ് റിപ്പോര്‍ട്ട് കൈമാറിയത്. സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നുതന്നാണ് സ്ഥിതിഗതികള്‍ പരിശോധിക്കാനും പഠിക്കാനുമെത്തിയ സി.പി.ഐ നേതാക്കള്‍ തയാറിക്കിയ റിപ്പോര്‍ട്ടില്‍ അടിവരയിടുന്നത്.
മുന്നണിയിലെ പ്രധാന കക്ഷിയായ സി.പി.ഐ സംഘത്തിന്റെ അന്വേഷണ റിപ്പോര്‍ട്ടില്‍ പൊലിസിനെതിരേ രൂക്ഷമായ ആരോപണങ്ങളാണ് ഉന്നയിക്കുന്നത്. നടന്നത് വ്യാജ ഏറ്റുമുട്ടലാണെന്ന് സംഘം ആവര്‍ത്തിക്കുന്നു. അതു സമര്‍ഥിക്കാനുള്ള സാഹചര്യത്തെളിവുകളും പരിസരവാസികളുടെ മൊഴികളും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. ഈ തരത്തില്‍ പൊലിസ് മുന്നോട്ടുപോയാല്‍ അത്് സര്‍ക്കാരിന് അപകടമാണെന്നും ഒരു ഇടതുപക്ഷ സര്‍ക്കാറിന്റെ നടപടികളല്ല പിണറായി വിജയന്‍ ആഭ്യന്തരവകുപ്പ് ഏറ്റെടുത്തശേഷം ഉണ്ടായതെന്നും നേരത്തെ ചൂണ്ടിക്കാട്ടിയ സംഭവങ്ങളും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
അട്ടപ്പാടിയില്‍ അധിവസിക്കുന്നവരെല്ലാം ഭീതിയോടെയാണ് നാളുകള്‍ തള്ളിനീക്കുന്നത്. വായനയും ചിന്തയും ജീവിതശീലമാക്കിയവര്‍ കേരളത്തിലെ പൊലിസിനെ ഭയക്കുന്ന സ്ഥിതിവിശേഷം ഉണ്ടായിക്കൂടാ. വായനാമുറിയിലെ പുസ്തകങ്ങളുടെ പേരില്‍ തീവ്രവാദിയും ഭീകരവാദിയുമായി കരിനിയമം ചാര്‍ത്തുന്നത് ന്യായീകരിക്കാനാവില്ല. എന്റെ സത്യാന്വേഷണ പരീക്ഷണം വായിക്കുന്ന തീവ്രമാവോവാദിയെ ഗാന്ധിയനായി കാണുന്നതിലും അര്‍ഥമില്ലെന്നുമായിരുന്നു ജനയുഗത്തിന്റെ എഡിറ്റോറിയല്‍.
അതേ സമയം കോഴിക്കോട് മാവോവാദി ബന്ധമാരോപിച്ച് യു.എ.പിഎ ചുമത്തി യുവാക്കളെ അറസ്റ്റുചെയ്ത സംഭവത്തിലും പോലിസിനെതിരേ സി.പി.ഐ പരസ്യമായി രംഗത്തുവന്നിട്ടുണ്ട്. പാര്‍ട്ടി മുഖ പത്രത്തില്‍ ആഭ്യന്തരവകുപ്പിനെ രൂക്ഷമായി വിമര്‍ശിച്ചും മുഖപ്രസംഗം പ്രസിദ്ധീകരിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."