ലോധ കമ്മിറ്റി റിപ്പോര്‍ട്ട്: ബി.സി.സി.ഐക്ക് ഏഴംഗ സമിതി
മുംബൈ: ലോധ കമ്മിറ്റി നിര്‍ദേശങ്ങള്‍ നടപ്പാക്കുന്നത് സംബന്ധിച്ച് കൂടുതല്‍ പഠിക്കാനായി ബി.സി.സി.ഐ ഏഴംഗ സമിതിയെ നിയമിച്ചു. ഐ.പി.എല്‍ ചെയര്മാന് രാജീവ് ശുക്ലയാണ് സമിതി അധ്യക്ഷന്‍. ലോധ കമ്മിറ്റി നിര്‍ദേശങ്ങള്‍ നടപ്പാക്കുന്നത് ഇവരുടെ റിപ്പോര്‍ട്ട് അനുസരിച്ചാവും.
അതേസമയം എതിര്‍പ്പുള്ള വിഷയങ്ങളെ സമിതി സുപ്രിംകോടതി നിയോഗിച്ച അംഗങ്ങളെ അറിയിക്കും. ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന് പ്രസിഡന്റ് സൗരവ് ഗാംഗുലി മാത്രമാണ് പട്ടികയിലുള്ള ക്രിക്കറ്റ് താരം. ബോര്‍ഡിന്റെ ആക്ടിങ് സെക്രട്ടറി അമിതാഭ് ചൗധരി, വൈസ് പ്രസിഡന്റും മലയാളിയുമായി ടി.സി മാത്യു, ട്രഷറര്‍ അനിരുധ് ചൗധരി,നഭ ഭട്ടാചാര്യ, മേഖാലയ ക്രിക്കറ്റ് അസോസിയേഷന് സെക്രട്ടറി, ജെയ് ഷാ എന്നിവര്‍ സമിതി അംഗങ്ങളാണ്.
ജൂലൈ 14ന് ലോധ കമ്മിറ്റി റിപ്പോര്‍ട്ട് സംബന്ധിച്ച് സുപ്രിംകോടതി വാദം കേള്‍ക്കുന്നുണ്ട്. ഈ ദിവസം റിപ്പോര്‍ട്ട് കോടതിയില്‍ ബി.സി.സി.ഐ സമര്‍പ്പിച്ചേക്കും. ഈ വിധിക്ക് ശേഷം റിപ്പോര്‍ട്ട് ബി.സി.സി.ഐ നടപ്പാക്കും. ഒരു സംസ്ഥാനത്തിന് ഒരു വോട്ട്, 70 കഴിഞ്ഞവര്‍ അധികാരസ്ഥാനങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കല്‍, സുപ്രധാന സ്ഥാനത്തിരുന്ന ശേഷം മൂന്നു വര്‍ഷം അധികാര സ്ഥാനങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കല്‍ എന്നിവ ബി.സി.സി.ഐക്ക് തലവേദന ഉയര്‍ത്തുന്ന നിര്‍ദേശങ്ങളാണ്. ഇവ നടപ്പിലാക്കുന്ന കാര്യത്തിലും അടുത്ത ദിവസം അന്തിമ തീരുമാനമുണ്ടാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."