മാവോയിസ്റ്റ് വേട്ടയെ ന്യായീകരിച്ച ചീഫ് സെക്രട്ടറിക്കെതിരേ വാളെടുത്ത് സി.പി.ഐ, കേരളം ഭരിക്കുന്നത് ടോം ജോസല്ലെന്നും മുന്നറിയിപ്പ്
തിരുവവന്തപുരം: അട്ടപ്പാടിയില്‍ മാവോയിസ്റ്റുകളെ കൊലപ്പെടുത്തിയതിനെയും കോഴിക്കോട് മാവോയിസ്റ്റ് ബന്ധമാരോപിച്ച് യുവാക്കളെ യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്തതിനേയും ന്യായീകരിച്ച് രംഗത്തെത്തിയ ചീഫ് സെക്രട്ടറി ടോം ജോസിനെതിരേ ആഞ്ഞടിച്ച് സി.പി.ഐ.
ചീഫ് സെക്രട്ടറിയല്ല കേരളം ഭരിക്കുന്നതെന്നും ഇടതുപക്ഷ ഗവണ്‍മെന്റാണെന്നും ചീഫ് സെക്രട്ടറിയെ ഓര്‍മപ്പെടുത്തിയ സി.പി.ഐ അസിസ്റ്റന്റ് സെക്രട്ടറി പ്രകാശ് ബാബു ആരാണ് അദ്ദേഹത്തെ ലേഖനമെഴുതാന്‍ ചുമതലപ്പെടുത്തിയതെന്ന് വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
ഉദ്യോഗസ്ഥരെ തിരുത്താന്‍ രാഷ്ട്രീയ നേതൃത്വം ഇടപെട്ടേ മതിയാകൂ. പാര്‍ട്ടി നിയോഗിച്ച കമ്മീഷന്‍ എന്ന നിലയില്‍ മഞ്ചിക്കണ്ടി ആക്രമണത്തെ കുറിച്ച് മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കിയ ശേഷമാണ് സി.പി.ഐ അന്വേഷണ സംഘാംഗത്തിന്റെ പ്രതികരണം. പൊലിസ് നടപടികളില്‍ അടക്കം നിലനില്‍ക്കുന്ന ദുരൂഹതകള്‍ മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ടെന്നാണ് സിപിഐ സംഘം പറയുന്നത്. നിയമസഭാ നടപടികള്‍ നടക്കുന്നതിനിടെ പൊലീസിന്റെ നിലപാടുകള്‍ നാണക്കേട് ഉണ്ടാക്കി. എന്തെങ്കിലും സ്വാധീനം പൊലീസിന് മേല്‍ ഉണ്ടായോ എന്ന അന്വേഷിക്കണമെന്നും സിപിഐ നേതാക്കള്‍ ആവശ്യപ്പെട്ടു,
ഉദ്യോഗസ്ഥര്‍ രാഷ്ട്രീയ നേതൃത്വത്തിന് മേലെ പ്രവര്‍ത്തിക്കുന്ന അവസ്ഥമാണ് ഇപ്പോഴുള്ളത്. മാവോയിസ്റ്റുകള്‍ തീവ്രവാദികള്‍ തന്നെയാണെന്നും ജനാധിപത്യ സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നുമാണ് ചീഫ് സെക്രട്ടറി ടോം ജോസ് അഭിപ്രായപ്പെട്ടത്. അട്ടപ്പാടിയിലെ മാവോയിസ്റ്റ് വേട്ട വലിയ വിവാദമായ സാഹചര്യത്തില്‍ കൂടിയാണ് ചീഫ് സെക്രട്ടറി ഒരു ഇംഗ്ലീഷ് ദിനപത്രത്തില്‍ ലേഖനമെഴുതിയത്. മാവോയിസ്റ്റ് രീതികളെ ന്യായീകരിക്കാനാകില്ലെന്നും ചീഫ് സെക്രട്ടറി ലേഖനത്തില്‍ വ്യക്തമാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."