മഹാരാഷ്ട്രയില്‍ ശിവസേനയെ പിന്തുണക്കുന്നതിന് സോണിയാ ഗാന്ധിയുടെ എതിര്‍പ്പ്? വെള്ളിയാഴ്ചക്കുള്ളില്‍ സര്‍ക്കാര്‍ രൂപീകരിച്ചില്ലെങ്കില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയേക്കും
മുംബൈ: മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണം വീണ്ടും അനിശ്ചിതത്വത്തിലേക്ക് നീങ്ങുമെന്ന സൂചന നല്‍കി ശിവസേനയെ പിന്തുണക്കുന്ന നിലപാടിനെ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി തള്ളിയതായി സൂചന.
കഴിഞ്ഞ ദിവസം വൈകീട്ടോടെ എന്‍.സി.പി നേതാവ് ശരത് പവാര്‍ ഡല്‍ഹിയിലെത്തി സോണിയാ ഗാന്ധിയെ കണ്ടിരുന്നു. മഹാരാഷ്ട്രയില്‍ ശിവസേനയുമായി സഹകരിച്ച് ബി.ജെ.പി വിരുദ്ധ സര്‍ക്കാര്‍ രൂപീകരിക്കുന്ന കാര്യം ചര്‍ച്ചയുടെ ഭാഗമായാണ് സന്ദര്‍ശനം എന്ന് നേരത്തെ സൂചിപ്പിച്ചിരുന്നു. എന്നാല്‍ ഇതിനു ശേഷം മാധ്യമങ്ങളെ കണ്ട ശരത് പവാറിന്റെ സംസാരത്തില്‍ സോണിയാ ഗാന്ധിയില്‍ നിന്നും അനുകൂല തീരുമാനം ഉണ്ടായില്ല എന്നതാണ് വ്യക്തമായത്. ഇനിയും ചര്‍ച്ച തുടരും എന്ന തരത്തിലാണ് അദ്ദേഹം പറഞ്ഞത്.
നിലവില്‍ സംസ്ഥാനത്ത് ബി.ജെ.പിക്ക് ശേഷം എം.എല്‍.എമാരുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനത്താണ് എന്‍.സി.പി. മുഖ്യമന്ത്രി പദത്തെച്ചൊല്ലി ബി.ജെ.പിയുമായി തര്‍ക്കമുണ്ടായതിനെ തുടര്‍ന്ന് ഏത് വിധേനയും ബി.ജെ.പി ഇല്ലാതെ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ശ്രമത്തിലാണ് ശിവസേനാ നേതാക്കള്‍. ശിവസേനയുമായി സഹകരിക്കാമെന്ന നിലപാട് തന്നെയാണ് നിലവില്‍ എന്‍.സി.പിക്കുമുള്ളത്. എന്നാല്‍ സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കള്‍ക്കിടിയില്‍ ഭൂരിഭാഗത്തിനും ഇതിനോട് യോജിപ്പില്ല.
സോണിയാ ഗാന്ധിയുടെ ഭാഗത്തു നിന്നും അനുകൂല നിലപാട് ഇല്ലെന്ന സൂചനകള്‍ പുറത്തുവന്നതോടെ സംസ്ഥാനത്തെ സര്‍ക്കാര്‍ രൂപീകരണം വീണ്ടും അനിശ്ചിതത്വത്തിലേക്ക് നീങ്ങുമെന്നു തന്നെയാണ് കരുതുന്നത്. ഫലപ്രഖ്യാപനം വന്ന് രണ്ടാഴ്ചയോടെ അടുക്കുമ്പോഴാണ് ഇപ്പോഴും പ്രതിസന്ധി തുടരുന്നത്. ശരത് പവാറുമായുള്ള കൂടിക്കാഴ്ചയില്‍ ശിവസേനയുമായുള്ള ഏതെങ്കിലും സഹകരണത്തെ സോണിയാഗാന്ധി പൂര്‍ണമായും നിരാകരിച്ചുവെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.
ബി.ജെ.പിയും ശിവസേനയും തമ്മിലുള്ള തര്‍ക്കം അവരുടെ ആഭ്യന്ത വിഷയമാണെന്നും ഈ കാര്യത്തില്‍ ശിവസേനാ നേതാക്കള്‍ ഏതെങ്കിലും തരത്തിലുള്ള ഉറപ്പ് പാര്‍ട്ടിക്ക് നല്‍കിയിട്ടില്ലെന്നും ശരത് പവാര്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. അതേസമയം നിയമസഭയുടെ കാലാവധി നവംബര്‍ എട്ടിന് തീരാനിരിക്കേ അതിനുള്ളില്‍ സര്‍ക്കാര്‍ രൂപീകരിച്ചില്ലെങ്കില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയേക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."