സമാധാനം നിലനിര്‍ത്താന്‍ സര്‍വകക്ഷി ആഹ്വാനം
കക്കട്ടില്‍: കഴിഞ്ഞ ദിവസങ്ങളില്‍ അമ്പലകുളങ്ങരയിലും പരിസരങ്ങളിലെയും വീടുകള്‍ക്ക് നേരെയും മറ്റും നടന്ന ആക്രമണങ്ങളെ തുടര്‍ന്ന് കുറ്റ്യാടിയില്‍ ചേര്‍ന്ന സര്‍വകക്ഷി യോഗ തീരുമാനപ്രകാരം സര്‍വകക്ഷി സംഘം ആക്രമങ്ങള്‍ നടന്ന പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു.
പ്രദേശത്ത് സമാധാനാന്തരീക്ഷവും സൗഹൃദവും നിലനിര്‍ത്താന്‍ സര്‍വകക്ഷി സംഘം ജനങ്ങളോട് ആഹ്വാനം ചെയ്തു. ആക്രമസംഘങ്ങളെയും അപലപിച്ചു. ബോംബേറില്‍ തകര്‍ന്ന പൊന്നേലായി കെ.പി ഗിരീശന്റെയും നിട്ടൂര്‍ ഏരത്ത് സുധീഷ്, മലയാടിപ്പൊയില്‍ രമേശന്‍ എന്നിവരുടെ വീടുകളും സന്ദര്‍ശിച്ചു. കുന്നുമ്മല്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. സജിത്ത്, കുറ്റ്യാടി പഞ്ചായത്ത് പ്രസിഡന്റ് സി.എന്‍ ബാലകൃഷ്ണന്‍, കുന്നുമ്മല്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി രാജന്‍ എന്നിവരുടെ നേതൃത്വത്തില്‍ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളായ കെ.കെ സുരേഷ്, കെ.ജി രാധാകൃഷ്ണന്‍, പി.കെ സുരേഷ്, ശ്രീജേഷ് ഊരത്ത്, എം.കെ അബ്ദുറഹ്മാന്‍, ഒ.സി കരിം, കെ. ചന്ദ്രമോഹന്‍, എം.എം രാധാക്യഷ്ണന്‍ എന്നിവരും കുറ്റ്യാടി സി.ഐ എന്‍. സുനില്‍ കുമാര്‍, റവന്യൂ ഉദ്യോഗസ്ഥരും ആക്രമം നടന്ന വീടുകളും പ്രദേശങ്ങളിലും സമാധാന സന്ദേശവുമായി സന്ദര്‍ശനം നടത്തി.
വൈകിട്ട് അമ്പലകുളങ്ങരയില്‍ ചേര്‍ന്ന സര്‍വകക്ഷി പൊതുയോഗത്തില്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."