സുമനസുകള്‍ കൈകോര്‍ത്തു; രാജന്റെ കുടുംബത്തിന്റെ ഗൃഹപ്രവേശം നാളെ
വാണിമേല്‍: ഗൃഹപ്രവേശം തീരുമാനിച്ച് ബന്ധുക്കളെയും മറ്റും ക്ഷണിക്കാനൊരുങ്ങവെ വാഹനാപകടത്തില്‍ മരിച്ച രാജന്റെ കുടുംബത്തിന്റെ ഗൃഹപ്രവേശം സുമനസുകളുട കാരുണ്യത്താല്‍ നാളെ നടക്കും.
ഗൃഹപ്രവേശ ചടങ്ങിന് രാജനില്ലാത്തതിന്റെ വേദന കടിച്ചൊതുക്കി രാജന്റെ കുടുംബക്കാരും കൂട്ടുകാരും ചേര്‍ന്ന് ഗൃഹപ്രവേശത്തിന് ആളുകളെ ക്ഷണിച്ചു കഴിഞ്ഞു. നാളത്തെ പരിപാടി ഭംഗിയാക്കാന്‍ വിവിധ വാട്സ് ആപ്പ് കൂട്ടായ്മകളും സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്.
കഴിഞ്ഞമാസം 10നാണ് കുളപ്പറമ്പിലെ തന്റെ രാഗം ഹോട്ടലിലേക്ക് സാധനങ്ങള്‍ വാങ്ങി വരുന്നതിനിടെ സ്കൂള്‍ ബസിടിച്ചത്. ഫുട്പാത്തിലൂടെ നടന്നു വരുന്നതിനിടെ നിയന്ത്രണംവിട്ട ബസ് രാജനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. വര്‍ഷങ്ങളായി ഹോട്ടല്‍ നടത്തിവരുന്ന കാക്ക്യോട്ടുമ്മല് രാജന് സ്വന്തമായി അധ്വാനിച്ച് വീട് പണി പൂര്‍ത്തിയാക്കുന്നതിനിടെയാണ് മരണം സംഭവിച്ചത്. തൊട്ടടുത്ത ദിവസം തന്നെ അയല്‍വാസികളും നാട്ടുകാരും സംഘടിച്ച് നിശ്ചയിച്ച ദിവസം തന്നെ ഗൃഹപ്രവേശം നടത്താന്‍ തീരുമാനിക്കുകയായിരുന്നു.
എല്ലാ പണികളും പൂര്‍ത്തിയാക്കിയാണ് നാളെ നാട്ടുകാര്‍ രാജന്റെ കുടുംബത്തെ വീട്ടില്‍ താമസിപ്പിക്കുന്നത്. ഇതിനായി വാണിമേലിലെ ക്ലബ് വാണിമേല്‍ ടുഡേ, ബാണ്യേക്കാര്‍ എന്നീ വാട്സ് ആപ്പ് കൂട്ടായ്മകള്‍ സാമ്പത്തിക സഹായമെത്തിക്കാനായി തയാറെടുത്തു വരികയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."