'എന്റെ തെറ്റുകള്‍ അല്ലാഹു പൊറുക്കട്ടെ, സംഗീത ലോകത്തു നിന്നും ഞാന്‍ പിന്‍വാങ്ങുന്നു'; സ്വകാര്യ ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ തന്റെ വിടവാങ്ങല്‍ പ്രഖ്യാപിച്ച് പാക് ഗായിക റാബി പിസാഡ
കറാച്ചി: തന്റെ സ്വകാര്യ വീഡിയോ ദൃശ്യങ്ങളും ഫോട്ടോയും പുറത്തുവന്നതിന് പിന്നാലെ സംഗീത ലോകത്തു നിന്നും വിടവാങ്ങുകയാണെന്ന് പ്രഖ്യാപിച്ച് പാക് ഗായിക റാബി പിസാഡ. അവരുടെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് അവര്‍ പ്രഖ്യാപനം നടത്തിയത്.
കഴിഞ്ഞയാഴ്ചയാണ് ഇവര്‍ മൊബൈലില്‍ പകര്‍ത്തിയ അവരുടെ സ്വകാര്യ ദൃശ്യങ്ങള്‍ പുറത്തുവന്നത്. എങ്ങനെയാണ് ഇവ പുറത്തായതെന്ന കാര്യം ഇപ്പോഴും വ്യക്തമല്ല. നേരത്തേ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കുള്ള ഭീഷണിയെന്നോണം ശരീരം മുഴുവന്‍ ബെല്‍റ്റ് ബോംബ് ധരിച്ചുള്ള ഫോട്ടോ പോസ്റ്റ് ചെയ്തത് വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു. മോദിയെ ഹിറ്റ്ലറിനോട് ഉപമിച്ചുകൊണ്ടും അദ്ദേഹത്തിനുള്ള താക്കീതാണ് ഇതെന്നും സൂചിപ്പിച്ചായിരുന്നു ഫോട്ടോ.
പിന്നീട് കശ്മീരില്‍ സ്വീകരിച്ച നിലപാടുകള്‍ക്കെതിരേ കഴുത്തില്‍ പാമ്പിനെ ചുറ്റിയും മുതലകളോടൊപ്പമുള്ള ഫോട്ടോ പങ്കുവച്ചും ശ്രദ്ധനേടി. കശ്മീരിന്റെ പുത്രി എന്നു പറഞ്ഞ് മോദിക്കുള്ള താക്കീതായാണ് ഈ ഫോട്ടോയും പങ്കുവച്ചത്. ഈ സംഭവങ്ങള്‍ക്കെല്ലാം ശേഷമാണ് ഇവരുടെ ശരീരഭാഗങ്ങല്‍ പ്രദര്‍ശിപ്പിച്ചുകൊണ്ടുള്ള വീഡിയോകള്‍ പുറത്തുവന്നത്.
എന്റെ തെറ്റുകള്‍ക്ക് അല്ലാഹു എന്നോട് പൊറുക്കട്ടെയെന്നും ജനങ്ങളുടെ മനസ്സ് ആര്‍ദ്രമാകട്ടെ എന്നാശംസിച്ചുമാണ് അവര്‍ ട്വിറ്ററിലൂടെ തന്റെ ഔദ്യോഗിക ജീവിതത്തില്‍ നിന്നുള്ള പിന്മാറ്റം പ്രഖ്യാപിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."