ട്രംപിന്റെ യാത്രാവിലക്കിന് സുപ്രിംകോടതിയുടെ ഭാഗിക പിന്തുണ
വാഷിങ്ടണ്‍: അമേരിക്കയിലേക്ക് മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്കും അഭയാര്‍ഥികള്‍ക്കും പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഏര്‍പ്പെടുത്തിയ യാത്രാവിലക്കിന് കോടതിയുടെ ഭാഗിക അനുമതി.
കീഴ്ക്കോടതികള്‍ യാത്രാവിലക്കിനെ സ്റ്റേ ചെയ്തിരുന്നു. സുപ്രിംകോടതിയില്‍ ഇതിനെതിരേ സമര്‍പ്പിക്കപ്പെട്ട ഹരജികളിലാണ് കോടതിയുടെ തീരുമാനം.
യാത്രാവിലക്ക് പൂര്‍ണമായി റദ്ദാക്കാന്‍ കോടതി വിസമ്മതിച്ചു. കേസ് പിന്നീട് വിശദമായി പരിശോധിക്കുമെന്നും കോടതി വ്യക്തമാക്കി. ഒക്ടോബറിലാണ് കേസ് വീണ്ടും വാദം കേള്‍ക്കുക. അമേരിക്കയില്‍ ബന്ധുക്കളുള്ളവരുടെ യാത്രാവിലക്കിനെ കോടതി എതിര്‍ത്തു.
എന്നാല്‍ പുതുതായി രാജ്യത്തെത്തുന്ന ഈ രാജ്യങ്ങളില്‍ നിന്നുള്ളവരെ തടയുന്നത് തുടരാമെന്നാണ് കോടതിയുടെ നിലപാട്. എന്നാല്‍ അന്തിമ വിധി പുറത്തുവന്നിട്ടില്ല. കോടതി വിധി ദേശീയ സുരക്ഷയുടെ വിജയമെന്ന് പ്രസിഡന്റ് ട്രംപ് പ്രതികരിച്ചു. അമേരിക്കയുമായി കുടുംബപരമായോ വ്യാപാര ബന്ധങ്ങളോ ഉള്ളവര്‍ക്ക് യാത്രാവിലക്ക് ബാധകമല്ലെന്ന് സുപ്രിം കോടതി വിധിച്ചു. ആറ് മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളില്‍ നിന്നുള്ള ബോണഫൈഡ് റിലേഷന്‍ ഇല്ലാത്ത യാത്രികര്‍ക്കാണ് അനുമതിയില്ലാത്തത്.പ്രസിഡന്റായി ചുമതലയേറ്റ ഉടന്‍ കഴിഞ്ഞ മാര്‍ച്ചിലാണ് യാത്രാവിലക്ക് ഉത്തരവില്‍ ട്രംപ് ഒപ്പുവച്ചത്. യാത്രികര്‍ക്ക് 90 ദിവസത്തേക്കും അഭയാര്‍ത്ഥികള്‍ക്ക് 120 ദിവസത്തേക്കും ട്രംപ് വിലക്ക് ഏര്‍പ്പെടുത്തുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."