'പ്രവാസികള്‍ക്ക് പലിശരഹിത പാക്കേജ് പ്രഖ്യാപിക്കണം'
കോഴിക്കോട്: ഗള്‍ഫ് നാടുകളില്‍ നടക്കുന്ന സ്വദേശിവല്‍ക്കരണത്തിന്റെ ഭാഗമായി നാട്ടിലേക്ക് മടങ്ങുന്ന പ്രവാസികള്‍ക്ക് സംരംഭങ്ങള്‍ ആരംഭിക്കാന്‍ ദീര്‍ഘകാല വ്യവസ്ഥയില്‍ പലിശരഹിത വായ്പകള്‍ അനുവദിക്കാന്‍ പ്രത്യേക പാക്കേജ് രൂപീകരിക്കാന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ പദ്ധതി ആവിഷ്‌കരിക്കണമെന്ന് ഇന്‍ഡോ അറബ് കോണ്‍ഫെഡറേഷന്‍ സംസ്ഥാന കൗണ്‍സില്‍ യോഗം ആവശ്യപ്പെട്ടു. ദേശീയ ജനറല്‍ സെക്രട്ടറി ആറ്റക്കോയ പള്ളിക്കണ്ടി ഉദ്ഘാടനം ചെയ്തു. എം.ഐ. ഷാനവാസ് എം.പി, കെ.ടി.സി അബ്ദുല്ല എന്നിവരുടെ നിര്യാണത്തില്‍ യോഗം അനുശോചനം രേഖപ്പെടുത്തി. പി.ടി നാസര്‍ അധ്യക്ഷനായി.
പുതിയ സംസ്ഥാന ഭാരവാഹികളായി അസൈനാര്‍ തളങ്കര കാസര്‍കോട് (പ്രസിഡന്റ്), പി.കെ ജയചന്ദ്രന്‍ കോഴിക്കോട് (ജനറല്‍ സെക്രട്ടറി), പി. ഇസ്മായില്‍ കോഴിക്കോട് (ഓര്‍ഗനൈസിങ് സെക്രട്ടറി), പി.ടി നാസര്‍ (വര്‍ക്കിങ് പ്രസിഡന്റ്), അഡ്വ. സി.എം ഇബ്രാഹിം എറണാകുളം, അബ്ദുല്‍ അസീസ് കാടേങ്ങല്‍ മലപ്പുറം, ഇ.വി ഉസ്മാന്‍ കോയ (വൈസ് പ്രസിഡന്റുമാര്‍), കരീം പന്നിത്തടം തൃശൂര്‍, കെ. ഇബ്രാഹിംകുട്ടി മാസ്റ്റര്‍ കോഴിക്കോട്, റുഖിയാ ബീവി കോഴിക്കോട് (സെക്രട്ടറിമാര്‍), എം.എം ഹുസൈന്‍ (ട്രഷറര്‍).
പി. അനില്‍ ബാബു, ടി.ടി നാസര്‍ (പ്രചരണ വിഭാഗം) അഡ്വ. ലൈല അഷ്‌റഫ്, റിട്ട. ജഡ്ജി പി.എന്‍ ശാന്തകുമാരി (വനിതാ വിഭാഗം), ജഗത്മയന്‍ ചന്ദ്രപുരി (സാംസ്‌കാരികം), ജോയ്പ്രസാദ് പുളിക്കല്‍ (മീഡിയ), അഡ്വ. കെ. രംഗനാഥന്‍ (ലീഗല്‍ അഡൈ്വസര്‍), കോയട്ടി മാളിയേക്കല്‍ (ചാരിറ്റി), ഒ.വി വിജയന്‍ കല്ലാച്ചി (ഹെല്‍പ്‌ലൈന്‍) എന്നിവര്‍ ഭാരവാഹികളായി വിവിധ ഉപകമ്മിറ്റിയെയും തിരഞ്ഞെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."