HOME
DETAILS

ജില്ലാ കലക്ടര്‍ക്ക് യാത്രയയപ്പ്; ജീവനക്കാര്‍ക്കിടയില്‍ ഭിന്നിപ്പ്

  
backup
August 06 2016 | 20:08 PM

%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%be-%e0%b4%95%e0%b4%b2%e0%b4%95%e0%b5%8d%e0%b4%9f%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%af%e0%b4%be%e0%b4%a4%e0%b5%8d


കാക്കനാട്:   ജില്ലാ ഭരണത്തലവന് യാത്രയയ്പ്പ് നല്‍കുന്നത് സംബന്ധിച്ച് എറണാകുളം കലക്ടറേറ്റില്‍ വിവാദം. രണ്ടര വര്‍ഷം കൊണ്ട് ജനകീയനായി എറണാകുളം കളക്ടര്‍ എം.ജി. രാജമാണിക്യത്തിനു യാത്രയപ്പ് നല്‍കുന്നതിനെ അനുകൂലിച്ചും പ്രതികൂലിച്ചു കളക്ടറേറ്റ് സ്റ്റാഫ് കൗണ്‍സില്‍ രണ്ടു തട്ടിലായി. കളക്ടറുടെ ഉത്തരവ് ലംഘിച്ച് സിവില്‍ സ്റ്റേഷനില്‍ പ്രകടനവും പൊതു സമ്മേളനവും നടത്തിയ അന്നത്തെ പ്രതിപക്ഷ യൂണിയന്‍ നേതാക്കള്‍ക്കെതിരെ നടപടിയെടുത്തതാണ് ഒരു വിഭാഗം ജീവനക്കാരെ ചൊടിപ്പിച്ചിരിക്കുന്നത്.
ഇടത് സര്‍ക്കാര്‍ അധികാരമെറ്റെടുത്തതോടെ കളക്ടറെ പുകച്ച് പുറത്താക്കാന്‍ സി.പി.ഐയുടെ സര്‍വീസ് സംഘടനയായ ജോയിന്റ് കൗണ്‍സില്‍ നേതാക്കള്‍ സജീവമായി രംഗത്തുണ്ടായിന്നുവെന്ന് ആക്ഷേപമുണ്ട്. ഇവര്‍ ആവശ്യപ്പെട്ട ജീവനക്കാരെ സ്ഥലം മാറ്റണമെന്ന് ആവശ്യപ്പെട്ട് യൂണിയന്‍ നേതാക്കള്‍ നല്‍കിയ ലിസ്റ്റ് കളക്ടര്‍ തിരസ്‌കരിച്ചതും ജോയിന്റ് കൗണ്‍സില്‍ നേതാക്കളെ കളക്ടര്‍ക്കെതിരെ തിരിച്ചിരുന്നു.
ഭൂമി പോക്കുവരവ് നടത്തിയതില്‍ അഴിമതി ആരോപണമുന്നയിച്ച് അടുത്തയിടെ സി.പി.ഐ യുവജന, വിദ്യാര്‍ഥി സംഘടകള്‍ സിവില്‍ സ്റ്റേഷന്‍ മാര്‍ച്ചും ധരണയും നടത്തിയിരുന്നു.യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് കലക്ടറേറ്റില്‍ പ്രകടനം നടത്തിയതിന്റെ പേരില്‍ കളക്ടര്‍ നിര്‍ദേശത്തെതുടര്‍ന്ന് അമ്പതോളം ജീവനക്കാര്‍ക്കെതിരെ കേസുണ്ടെന്നും പലരും ജാമ്യത്തിലുമാണെന്നാണ് ജോയിന്റ് കൗണ്‍സില്‍ നേതാക്കള്‍ പറയുന്നത്.
ഇപ്പോഴും വനിതാ ജീവനക്കാര്‍ ഉള്‍പ്പെടെ ഈ കേസില്‍ ഇടയ്ക്ക് ഇടയ്ക്ക് ജാമ്യം എടുത്തുകൊണ്ടിരിക്കുകയാണത്രെ. അതുകൊണ്ട് തന്നെ കളക്ടര്‍ക്ക്  യാത്രയപ്പ് നല്‍കുന്നതില്‍ സ്റ്റാഫ് കൗണ്‍സിലെ ഒരു വിഭാഗം ജീവനക്കാര്‍ക്കിടയില്‍ അമര്‍ഷം പുകയുന്നത്.
ഈ കേസ് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കളക്ടര്‍ക്ക് സമുചിതമായ യാത്രയപ്പ് നല്‍കണമോ എന്ന ചോദ്യമാണ്  ജോയിന്റ് കൗണ്‍സില്‍ നേതാക്കള്‍ ചോദിക്കുന്നത്. എന്നാല്‍ യാത്രയപ്പ് നല്‍കണമെന്ന മറു വിഭാഗം വാദിക്കുന്നു. തിങ്കളാഴ്ച യാത്രയപ്പ് നല്‍കാനാണ് തീരുമാനിച്ചിട്ടുള്ളതെന്ന് അവര്‍ വ്യക്തമാക്കി.
അതിനിടെ, യാത്രയപ്പ് നല്‍കിയാല്‍ സ്വീകരിക്കുമോ എന്ന് കളക്ടറോട് ചോദിക്കാനും ഉദ്ദേശിച്ചിട്ടുണ്ടെന്ന് ചില സംഘടനാ പ്രതിനിധികള്‍ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലെബനൻ തലസ്ഥാനത്ത് ഇസ്റാഈൽ വ്യോമാക്രമണം; ഹിസ്ബുല്ലയുടെ ഉന്നത കമാൻഡറടക്കം 8 പേർ കൊല്ലപ്പെട്ടു

International
  •  3 months ago
No Image

യു.എ.ഇയിലെ ആദ്യ വനിതാ രക്ഷാസംഘം ദുബൈ പൊലിസിൽ

uae
  •  3 months ago
No Image

അര്‍ജുന്‍ ദൗത്യം; ലോറിയുടെ ലോഹഭാഗം കണ്ടെത്തി; തന്റെ ലോറിയുടേതെന്ന് സ്ഥിരീകരിച്ച് ഉടമ

Kerala
  •  3 months ago
No Image

കണ്ണൂരിൽ എംപോക്സ് സംശയം: വിദേശത്ത് നിന്നെത്തിയ ആൾ രോ​ഗലക്ഷണങ്ങളോടെ ചികിത്സയിൽ

Kerala
  •  3 months ago
No Image

ദുബൈയിലെ സത്വ മേഖലയിൽ ഇന്ധന ടാങ്കറിന് തീപിടിച്ചു

uae
  •  3 months ago
No Image

റോസാപ്പൂ കൃഷിയിലും സ്വദേശിവൽകരണവുമായി സഊദി

Saudi-arabia
  •  3 months ago
No Image

അറ്റകുറ്റപ്പണി; അൽ മക്തൂം പാലം ജനുവരി 16 വരെ രാത്രി അടയ്ക്കും

uae
  •  3 months ago
No Image

സഊദിയിൽ വാഹനാപകടത്തിൽ മലയാളി യുവതിയും കുഞ്ഞും മരിച്ചു

Saudi-arabia
  •  3 months ago
No Image

വിവാദങ്ങള്‍ക്കിടയില്‍ മാധ്യമങ്ങളെ കാണാന്‍ മുഖ്യമന്ത്രി; വാര്‍ത്താ സമ്മേളനം നാളെ രാവിലെ 11 മണിക്ക്

Kerala
  •  3 months ago
No Image

ബൈറൂത്തിലേക്ക് പോകുന്നവർ പേജർ, വാക്കി ടോക്കി കൈവശം വയ്ക്കരുതെന്ന്

uae
  •  3 months ago