HOME
DETAILS
MAL
ഇനിയൊരു ഉത്തരവുണ്ടാകുന്നതുവരെ സംസ്കാരം പാടില്ല; മാവോയിസ്റ്റുകളുടെ ശവസംസ്കാരം ഹൈക്കോടതി തടഞ്ഞു
backup
November 05 2019 | 09:11 AM
കൊച്ചി: അട്ടപ്പാടി വനത്തില്‍ പൊലിസ് വെടിവയ്പ്പില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ ശവസംസ്കാരം ഹൈക്കോടതി തടഞ്ഞു. ഇനിയൊരു ഉത്തരവുണ്ടാകുന്നതു വരെ സംസ്കരിക്കാന്‍ പാടില്ലെന്ന് ഹൈക്കോടതി വിധിച്ചു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടുകള്‍ അടക്കമുള്ള രേഖകള്‍ ഹാജരാക്കാനും ഉത്തരവുണ്ട്.
മൃതദേഹങ്ങള്‍ സംസ്കരിക്കാമെന്ന കീഴ്ക്കോടതി ഉത്തരവിനെതിരെയാണ് ബന്ധുക്കള്‍ ഹൈക്കോടതിയെ സമീപിച്ചത്. കൊല്ലപ്പെട്ട കാര്‍ത്തിയുടെയും മണിവാസകത്തിന്റെയും സഹോദരങ്ങളാണ് ഹരജി നല്‍കിയത്. ഇപ്പോള്‍ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് മൃതദേഹങ്ങള്‍ സൂക്ഷിച്ചിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."