HOME
DETAILS

ഒക്‌സ്ഫഡ് നിഘണ്ടുവിലെ തെറ്റ് കണ്ടെത്തി മലയാളി വിദ്യാര്‍ത്ഥി

  
backup
November 05 2019 | 10:11 AM

malayalee-student-found-mistake-in-oxford-dictionar12

മടവൂര്‍:ഓക്‌സ്ഫഡ് നിഘണ്ടുവിലെ തെറ്റു തിരുത്തി ജാമിഅ അശ്അരിയ്യ പി.ജി വിദ്യാര്‍ഥി. കൊയിലാണ്ടി മുചുകുന്ന് സ്വദേശിയും മടവൂര്‍ ജാമിഅ: അശ്അരിയ്യ: മുത്വവ്വല്‍ ഒന്നാം വര്‍ഷ പി.ജി വിദ്യാര്‍ഥിയുമായ കോട്ടിയത്ത് അബ്ദുസ്സഹലാണ് ഓക്‌സ്ഫഡ് യൂണിവേഴ്‌സിറ്റി പ്രസിദ്ധീകരിച്ച നിഘണ്ടുവിലെ തെറ്റ് കണ്ടെത്തിയത്. ഓക്‌സ്ഫഡ് അഡ്വാന്‍സ് ലേണേഴ്‌സ് നിഘണ്ടുവിലെ ഒന്‍പതാം പതിപ്പിലെ Jibba എന്ന വാക്കിന്റെ അര്‍ഥത്തിന് നല്‍കിയിരിക്കുന്നതിലെ അക്ഷരത്തെറ്റാണ് സഹല്‍ കണ്ടെത്തിയത്.

jibba എന്ന വാക്കിന്റെ അര്‍ത്ഥം വിശദീകരിക്കുന്നതിലാണ് പിശക് കണ്ടെത്തിയത്. a long coat worm by Muslim men എന്ന വിശദീകരണത്തില്‍ worn എന്നതിന് പകരം worm എന്നാണ് രേഖപ്പെടുത്തിയിരുന്നത്.

പഠനപ്രവര്‍ത്തനത്തിന്റെ ഭാഗമായി കഴിഞ്ഞ മാസം 23നാണ് വാക്കിലെ തെറ്റ് സഹലിന്റെ ശ്രദ്ധയില്‍പെട്ടത്. ഉടന്‍ തന്നെ ഓക്‌സ്ഫഡിന്റെ ഇന്ത്യയിലെ സെന്ററുകളായ ഡെല്‍ഹി, ചെന്നൈ, മുംബൈ എന്നിവിടങ്ങളില്‍ ബന്ധപ്പെട്ടു. എന്നാല്‍ ദിവസങ്ങള്‍ കഴിഞ്ഞിട്ടും മറുപടിയൊന്നും ലഭിച്ചില്ല. ഇതേ തുടര്‍ന്ന് 31ന് രാവിലെ യു.കെയിലെ യൂനിവേഴ്‌സിറ്റി ഓഫീസുമായി ബന്ധപ്പെട്ടപ്പോള്‍ ഉച്ചയോടെ മെയില്‍ ലഭിച്ചെന്നും തെറ്റ് പരിശോധിച്ച് 72 മണിക്കൂറിനുള്ളില്‍ മറുപടി തരാമെന്നുമുള്ള വിവരം ലഭിച്ചു.

പിന്നീട് പരിശോധനയ്ക്ക് ശേഷം തിങ്കളാഴ്ച്ച രാവിലെ സഹല്‍ ചൂണ്ടിക്കാണിച്ചത് പിശകാണെന്നും അംഗീകരിച്ചും തെറ്റ് ശ്രദ്ധയില്‍പെടുത്തിയതിന് നന്ദി പറഞ്ഞുമുള്ള മെയില്‍ സന്ദേശം ലഭിച്ചു. നിഘണ്ടു ഇത്രയും സൂക്ഷ്മമായി പരിശോധിച്ച അബ്ദു സഹല്‍ അങ്ങേയറ്റം അഭിനന്ദനം അര്‍ഹിക്കുന്നുവെന്നും മറുപടി സന്ദേശത്തില്‍ പറയുന്നു.

സംഭവത്തോടെ അതീവ സന്തോഷത്തിലാണ് സഹല്‍. വിദ്യാര്‍ഥി ജീവിതത്തിലെ ഏറ്റവും അഭിമാനകരമായ നിമിഷമാണെന്നാണ് സഹലിന്റെ പ്രതികരണം. മുചുകുന്ന് നൂറുല്‍ ഇസ്ലാം മദ്‌റസയിലെയും, പൊയില്‍കാവ് ഹൈസ്‌കൂളിലെയും പത്താംതരം പഠനത്തോടെയാണ് ഉപരിപഠനാര്‍ഥം മടവൂര്‍ ജാമിഅ:അശ്അരിയ്യയിലെത്തിയത്. മുചുകുന്ന് കോട്ടിയത്ത് അബ്ദുസ്സലാം ബുഷ്‌റ ദമ്പതികളുടെ മകനാണ്. ഷഫീര്‍, നിസാം എന്നിവര്‍ സഹോദരങ്ങളാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പരിശോധനയ്ക്കിടെ എക്സൈസ് ഉദ്യോഗസ്ഥർക്ക് മർദനം; തലയ്ക്കും ചെവിക്കും പരിക്കേറ്റു

Kerala
  •  24 days ago
No Image

കറൻ്റ് അഫയേഴ്സ്-18-11-2024

PSC/UPSC
  •  24 days ago
No Image

കോഴിക്കോട്; രാത്രി ബൈക്കിലെത്തിയ സംഘം യുവാവിനെ വീട്ടില്‍ കയറി ആക്രമിച്ചു

Kerala
  •  24 days ago
No Image

ഇന്ത്യയില്‍ നിരോധിച്ച സാറ്റലൈറ്റ് ഫോണുമായി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വിദേശി അറസ്റ്റില്‍ 

Kerala
  •  24 days ago
No Image

പാകിസ്ഥാൻ കസ്റ്റഡിയിലെടുത്ത 7 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ രക്ഷിച്ചത് കോസ്റ്റ് ഗാർഡ്

National
  •  24 days ago
No Image

നവംബര്‍ 23 വരെ ക്ലാസുകള്‍ ഓണ്‍ലൈനായി മാത്രം; ഡല്‍ഹി സര്‍വകലാശാലയും സ്‌കൂളുകളും അടച്ചു

National
  •  24 days ago
No Image

ഇടുക്കി സഫയർ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച 51 പേര്‍ക്ക് ഭക്ഷ്യവിഷബാധ; ഹോട്ടൽ അടപ്പിച്ച് ആരോഗ്യവകുപ്പ്

Kerala
  •  24 days ago
No Image

സഹതാരത്തെ വംശീയമായി അധിക്ഷേപിച്ചു ടോട്ടന്‍ഹാമിന്റെ റോഡ്രിഗോ ബെന്റാന്‍കൂറിന് വിലക്ക്

Football
  •  24 days ago
No Image

എറണാകുളം; അമ്പലത്തിൽ പൂജ ചെയ്യാനെത്തിയ പട്ടിക ജാതിയിൽപ്പെട്ട ശാന്തിക്കാരനെ അധിക്ഷേപിച്ചു; കേസെടുത്ത് പൊലിസ്

Kerala
  •  24 days ago
No Image

നാല് ദിവസത്തിനുള്ളില്‍ 497 വിദേശികളെ നാട് കടത്തി കുവൈത്ത്

Kuwait
  •  24 days ago