പുത്തന്‍കാവു പാലത്തിലെ പഴയ ഷട്ടറുകള്‍ നീക്കം ചെയ്യാന്‍ നടപടി സ്വീകരിക്കും: മന്ത്രി
തൃപ്പൂണിത്തുറ: കോണത്തുപുഴയുടെ ഒഴുക്കിനെ തടസപ്പെടുത്തുന്ന പുത്തന്‍കാവു പാലത്തിലെ പഴയ ഷട്ടറുകള്‍ നീക്കം ചെയ്യാന്‍ നടപടി സ്വീകരിക്കുമെന്ന് റവന്യുമന്ത്രി ഇ.ചന്ദ്രശേഖരന്‍ പറഞ്ഞു. ഉദയംപേരൂരില്‍ സി.പി.ഐ ജനകീയ പങ്കാളിത്വത്തോടെ കോണത്തുപുഴയില്‍ നടത്തുന്ന ശുചീകരണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയ ശേഷം നടന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
കോണത്തു പുഴ ശുചീകരണം ഒരു മാതൃകയാക്കണം. മലിനമായിക്കിടക്കുന്ന മറ്റു ജലാശയങ്ങളും ശുചീകരിച്ച് നാടിനെ പഴയ പ്രൗഡിയില്‍ എത്തിക്കുവാന്‍ കഴിയണമെന്നും മന്ത്രി പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആശാസനല്‍, സി.പി.ഐ ജില്ലാ സെക്രട്ടറി പി.രാജു, പഞ്ചായത്ത് പ്രസിഡന്റ് ജോണ്‍ ജേക്കബ് തുടങ്ങിയവരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.
തുടര്‍ന്ന് പുത്തന്‍കാവില്‍ നടന്ന യോഗത്തില്‍ സി.പി.ഐ മണ്ഡലം സെക്രട്ടറി പി.വി ചന്ദ്ര ബോസ് അദ്ധ്യക്ഷനായിരുന്നു. കെ.എന്‍ സുഗതന്‍, കുമ്പളം രാജപ്പന്‍, ടി. രഘുവരന്‍, പി.കെ കാര്‍ത്തികേയന്‍, എസ്.എ ഗോപി, കെ.എന്‍ കാര്‍ത്തികേയന്‍, രാജന്‍ മാസ്റ്റര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."