HOME
DETAILS
MAL
ശുചീകരണത്തിനു തിരഞ്ഞെടുത്തത് സ്വകാര്യ വ്യക്തിയുടെ സ്ഥലം
backup
June 27 2017 | 20:06 PM
കണ്ണൂര്‍: ശുചീകരണ യജ്ഞം മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്ത് ശുചീകരിച്ചത് സ്വകാര്യ വ്യക്തിയുടെ സ്ഥലം. കണ്ണൂര്‍ സിറ്റിയിലെ വലിയകുളത്തിന് സമീപത്തെ സ്വകാര്യ വ്യക്തിയുടെ ഭൂമിയിലാണ് ഇന്നലെ രാവിലെ ശുചീകരണ പ്രവര്‍ത്തനങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം നടന്നത്. സമീപത്തെ ആയിക്കര തോടും അമ്മായി തോടും മാലിന്യം നിറഞ്ഞ് നില്ക്കുമ്പോള് മുഖ്യമന്ത്രിയെ കൊണ്ട് സ്വകാര്യ വ്യക്തിയുടെ സ്ഥലം ശുചീകരിപ്പിച്ചതില് നാട്ടുകാരില്‍ വലിയ പ്രതിഷേധമാണുണ്ടാക്കിയത്. ശുചീകരണത്തിന് തെരഞ്ഞെടുത്ത സ്ഥലം കോര്പറേഷന് ഡിവിഷന് കൗണ്‍സിലറായ തന്നോടുപോലും അധികൃതര്‍ അറിയിച്ചിട്ടില്ലെന്ന് സി. സമീര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."