HOME
DETAILS
MAL
അധികം ലഭിച്ച തുക തിരിച്ചു നല്കി യുവാവിന്റെ നല്ലമാതൃക
backup
November 24 2018 | 03:11 AM
മാനന്തവാടി: അക്കൗണ്ടില്‍ നിന്നും 88,000 രൂപാ പിന്‍വലിച്ച് വീട്ടിലെത്തി പണമെണ്ണി നോക്കിയപ്പോള്‍ 1,76,000 രൂപ. ഉച്ചയൂണ് പോലും കഴിക്കാതെ സുഹൃത്തുക്കള്‍ക്കൊപ്പം ബാങ്കില്‍ തിരിച്ചെത്തി അധിക തുക തിരികെ നല്കി യുവാവ് മാതൃകയായി.തരുവണയിലെ ബേങ്കില്‍ നിന്നും ഇന്നലെ രാവിലെ പുലിക്കാട് സ്വദേശിയായ കൊടക്കാട് നിസാറിനാണ് 88,000 രൂപ അധികം ലഭിച്ചത്. വെള്ളിയാഴ്ചയായതിനാല്‍ ബാങ്കില്‍ നിന്നും എണ്ണിത്തിട്ടപ്പെടുത്താന്‍ സമയമില്ലാത്തതിനാല്‍ വീട്ടിലെത്തിയാണ് പണം എണ്ണി നോക്കിയത്. അധികം തുക കണ്ടതോടെ ഭക്ഷണത്തിന് പോലും കാത്ത് നില്‍ക്കാതെ മഹല്ല് ഭാരവാഹികളെയും കൂട്ടി ബാങ്കിലെത്തി അധിക തുക തിരികെ നല്‍കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."