HOME
DETAILS

ആദിവാസി വിദ്യാര്‍ഥിനിയുടെ ആത്മഹത്യ; കേസ് എസ്.എം.എസിന് വിടണമെന്ന് കര്‍മ സമിതി

  
backup
November 24 2018 | 03:11 AM

%e0%b4%86%e0%b4%a6%e0%b4%bf%e0%b4%b5%e0%b4%be%e0%b4%b8%e0%b4%bf-%e0%b4%b5%e0%b4%bf%e0%b4%a6%e0%b5%8d%e0%b4%af%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a5%e0%b4%bf%e0%b4%a8%e0%b4%bf%e0%b4%af%e0%b5%81

കല്‍പ്പറ്റ: വൈത്തിരിയില്‍ പട്ടികവര്‍ഗ്ഗ പണിയ വിഭാഗത്തില്‍പ്പെട്ട ടി.ടി.സി വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ കുറ്റകാര്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്ന് കേരള പണിയന്‍ സമാജം ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
വൈത്തിരി തങ്ങള്‍ക്കുന്ന് കോളനിയിലെ മാധവന്റെ മകനും പുല്‍പ്പള്ളിയിലെ അധ്യാപക വിദ്യാര്‍ഥിയുമായ മാതു(22) ഈ മാസം 19നാണ് മരിച്ചത്. കൂട്ടുകാരിയുടെ സുഹൃത്തായ യുവാവാണ് വിദ്യാര്‍ഥിനിയുടെ മരണത്തിന് ഉത്തരവാദിയെന്നും കേസ് പട്ടികജാതി പട്ടികവര്‍ഗ്ഗ പരാതികള്‍ കൈകാര്യം ചെയ്യുന്ന എസ്.എം.എസിന് വിടണമെന്നും കുട്ടിയുടെ പിതാവ് മാധവനും ആക്ഷന്‍ കമ്മിറ്റി ഭാരവാഹികളും ആവശ്യപ്പെട്ടു.
മാധവന്‍-തുളസി ദമ്പതികളുടെ മൂന്ന് മക്കളില്‍ മൂത്തവളാണ് മാതു. പഠനത്തില്‍ മിടുക്കിയായ മാതുവിന് അധ്യാപിക ആകാനായിരുന്നു ആഗ്രഹം.
പ്ലസ്ടുവിന് പഠിക്കുമ്പോള്‍ മുതല്‍ കൂട്ടുകാരിയുടെ സുഹൃത്തായ താമരശ്ശേരി സ്വദേശിയായ സജേഷ് എന്ന യുവാവ് മാതുവിനെ ശല്യം ചെയ്യാറുണ്ടായിരുന്നു. പുല്‍പ്പള്ളിയില്‍ ടി.ടി.സി.ക്ക് പ്രവേശനം നേടിയ ശേഷവും ഇത് തുടര്‍ന്നു.
ഇടക്ക് ഒരു ദിവസം യുവാവ് പുല്‍പ്പള്ളിയിലെത്തി ഒരു ഫോണ്‍ നല്‍കിയിരുന്നുവെന്നും മറ്റൊരു ദിവസം വസ്ത്രം വലിച്ചു കീറി അപമാനിക്കാന്‍ ശ്രമിച്ചുവെന്നും ഇക്കാര്യങ്ങള്‍ തന്നോട് മകള്‍ പറഞപ്പോള്‍ പൊലിസില്‍ പരാതി നല്‍കാമെന്ന് സമാധാനിപ്പിച്ചിരുന്നുവെന്നും പിതാവ് പറഞ്ഞു.മാതുവിനെ അപമാനിച്ച് സജേഷ് സംസാരിക്കുകയും ചെയ്തിരുന്നുവത്രെ. ഇത് കൂട്ടുകാരോ നാട്ടുകാരോ അറിയുമെന്ന ഭയവും അഭിമാനത്തിന് ക്ഷതമേല്‍ക്കുമെന്ന ആശങ്കയും ഉണ്ടായിരുന്നു. യുവാവ് സ്ഥിരമായി ഫോണ്‍ ചെയ്ത് ശല്യപ്പെടുത്തിയിരുന്നു. ഹോസ്റ്റലില്‍ നിന്ന് വീട്ടിലെത്തിയ ദിവസം തന്നെ പെണ്‍കുട്ടി തൂങ്ങി മരിക്കുകയായിരുന്നു. ഈ സമയം വീട്ടുകാരാരും ഉണ്ടായിരുന്നില്ല.
പൊലിസിന്റെ അന്വേഷണം കാര്യക്ഷമമല്ലെങ്കില്‍ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും ജില്ലാ പൊലിസ് മേധാവിയെ നേരില്‍ കണ്ട് കാര്യങ്ങള്‍ ധരിപ്പിക്കുമെന്നും പണിയ സമാജ് ഭാരവാഹികള്‍ പറഞ്ഞു.
ജില്ലാ പ്രസിഡന്റ് വി. ബാലകൃഷ്ണന്‍ വൈത്തിരി, വൈത്തിരി ഗ്രാമപഞ്ചായത്തംഗം എം. കണ്ണന്‍, ബിജു കാക്കത്തോട്, അനന്തന്‍ ചുള്ളിയോട് സി.വി മണികണ്ഠന്‍, രാഘവന്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു. എന്നാല്‍ സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമായി നടക്കുകയാണെന്ന് വൈത്തിരി പൊലിസ് പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഇസ്‌റാഈലിനെതിരെ തിരിഞ്ഞാല്‍ നേരിടേണ്ടി വരുന്നത് ഗുരുതര പ്രത്യാഘാതം'  ഇറാന് മുന്നറിയിപ്പുമായി യു.എസ്; യുദ്ധക്കൊതിക്ക് പൂര്‍ണ പിന്തുണ

International
  •  2 months ago
No Image

സാമ്പത്തിക തര്‍ക്കത്തില്‍ മധ്യസ്ഥത വഹിച്ച് ലക്ഷങ്ങള്‍ കൈപ്പറ്റുന്നു; പി ശശിക്കെതിരെ പാര്‍ട്ടിക്ക് നല്‍കിയ പരാതി പുറത്തുവിട്ട് അന്‍വര്‍

Kerala
  •  2 months ago
No Image

സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് എക്‌സിക്യൂട്ടീവ് അംഗം ടി കെ പരീക്കുട്ടി ഹാജി അന്തരിച്ചു

Kerala
  •  2 months ago
No Image

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ഷാളിന് തീപിടിച്ചു; സംഭവം പാലക്കാട് ശബരി ആശ്രമിത്തിലെ ചടങ്ങിനിടെ

Kerala
  •  2 months ago
No Image

പൂജവയ്പ്പ്; സംസ്ഥാനത്തെ സ്‌കൂളുകള്‍ക്ക് ഒക്ടോബര്‍ 11ന് കൂടി അവധി നല്‍കുമെന്ന് വിദ്യാഭ്യാസ മന്ത്രി

Kerala
  •  2 months ago
No Image

വി.എസിന് കോപ്പിയടിയും ലൗ ജിഹാദും പിണറായിക്ക് സ്വര്‍ണക്കടത്ത്;  മലപ്പുറത്തിന് വര്‍ഗീയ ചാപ്പ കുത്താന്‍ മത്സരിക്കുന്ന സി.പിഎം  

Kerala
  •  2 months ago
No Image

മലപ്പുറം ക്രിമിനലുകളുടെ നാടെന്ന് വരുത്താന്‍ ശ്രമം; ആര്‍.എസ്.എസുമായി ധാരണയുണ്ടാക്കാന്‍ മുഖ്യമന്ത്രി കാരണം കണ്ടെത്തുകയാണെന്ന് പി.വി അന്‍വര്‍

Kerala
  •  2 months ago
No Image

മുഖ്യമന്ത്രിയുടെ നിലപാട് പ്രതിഷേധാർഹം : എസ് കെ എസ് എസ് എഫ്

organization
  •  2 months ago
No Image

'വാളാകാന്‍ എല്ലാവര്‍ക്കും കഴിയും, പ്രതിരോധം തീര്‍ക്കുന്ന പരിചയാകാന്‍ അപൂര്‍വ്വം വ്യക്തികള്‍ക്കേ കഴിയൂ': കോടിയേരിയെ ഓര്‍മിച്ച് കെ.ടി ജലീല്‍

Kerala
  •  2 months ago
No Image

വാണിജ്യ എല്‍.പി.ജി സിലിണ്ടറിന് വീണ്ടും വില കൂട്ടി; പുതുക്കിയ നിരക്ക് ഇന്നുമുതല്‍

National
  •  2 months ago