മില്‍മ വയനാട് ഡയറിയില്‍ ദേശീയ ക്ഷീര ദിനാഘോഷം 26ന്
കല്‍പ്പറ്റ: ഇന്ത്യയില്‍ ധവള വിപ്ലവത്തിന് മുന്‍കൈയെടുത്ത ഡോ.വര്‍ഗീസ് കുര്യന്റെ ജന്മദിനമായ നവംബര്‍ 26 ദേശീയ ക്ഷീര ദിനമായി ആചരിക്കുകയാണ്.
ദേശീയ തലത്തിലുള്ള ക്ഷീരദിന ആഘോഷങ്ങളുടെ ഭാഗമായി മില്‍മ വയനാട് ഡയറിയിലും ആഘോഷ പരിപാടികള്‍ നടത്തും.
ജില്ലയില്‍ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന 15 സ്കൂളുകളില്‍ നിന്നും രണ്ട് കുട്ടികളെ വീതം പങ്കെടുപ്പിച്ച് കൊണ്ട് ഇന്ന് ക്വിസ് പ്രോഗ്രാം വയനാട് ഡയറിയില്‍ നടക്കും. 25, 26, 27 തിയതികളില്‍ കല്‍പ്പറ്റ ചുഴലിയിലെ മില്‍മ വയനാട് ഡെയറി കാണാന്‍ ആഗ്രഹിക്കുന്ന പൊതു ജനങ്ങള്‍ക്കും സ്കൂളുകള്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ക്കും മുന്‍കൂര്‍ അനുമതിയില്ലാതെ രാവിലെ 10 മുതല്‍ വൈകുന്നേരം നാല് വരെ സന്ദര്‍ശിക്കാം. മില്‍മയുടെ വിവിധ ഉല്പന്നങ്ങള് ഡിസ്കൗണ്ട് വിലയില്‍ ലഭ്യമാക്കുന്നതിനും അവസരമുണ്ടെന്ന് ഡെയറി മാനേജര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."